Connect with us

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

Bollywood

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകള്‍ ആയതോടെ താരത്തിന്റെ ജീവന് ഭീഷണി വര്‍ധിച്ചു എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലുള്ള ആറ് സായുധ പൊലീസ് കമാന്റോകളും ഉണ്ടാകും.

രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. MP5 യന്ത്രത്തോക്കുകള്‍, AK47 ആക്രമണ റൈഫിളുകള്‍, ഗ്ലോക്ക് പിസ്റ്റളുകള്‍ എന്നിവയാണ് കമാന്റോകളുടെ ആയുധം. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ സമയവും നാല് പൊലീസുകാരുടെ കാവലിലായിരിക്കും മന്നത്ത്. സുരക്ഷയ്ക്കുള്ള പണം നല്‍കുന്നത് ഷാരൂഖ് തന്നെയാണ്. ഇന്ത്യയില്‍ സ്വകാര്യ സുരക്ഷയ്ക്ക് ആയുധങ്ങള്‍ അനുവദിനീയമല്ല, അതിനാലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സല്‍മാന്‍ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജയലിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ് ആണ് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയത്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സല്‍മാനെ കൊല്ലുകയാണ് തന്റെ ജീവിതലക്ഷ്യം എന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞത്.

More in Bollywood

Trending