Connect with us

ഷാരൂഖ് ഖാന്റേയും ദീപികാ പദുകോണിന്റേയും കട്ടൗട്ടുകള്‍ തകര്‍ത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സിനിമ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ്

News

ഷാരൂഖ് ഖാന്റേയും ദീപികാ പദുകോണിന്റേയും കട്ടൗട്ടുകള്‍ തകര്‍ത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സിനിമ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ്

ഷാരൂഖ് ഖാന്റേയും ദീപികാ പദുകോണിന്റേയും കട്ടൗട്ടുകള്‍ തകര്‍ത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സിനിമ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ്

‘പത്താന്‍’ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വെച്ചിരുന്ന ഷാരൂഖ് ഖാന്റേയും ദീപികാ പദുകോണിന്റേയും കട്ടൗട്ടുകള്‍ തകര്‍ത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ ആല്‍ഫവന്‍ മാളില്‍ ആണ് അതിക്രമം നടന്നത്. കട്ടൗട്ടുകള്‍ തകര്‍ക്കുന്ന ദൃശങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സിനിമ റിലീസ് ചെയ്യരുതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഭാവിയില്‍ എല്ലാ സിനിമകള്‍ക്കും രാജ്യത്ത് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനൊപ്പം ബജ്‌റംഗ് ദളില്‍ നിന്ന് യു സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ടോ?’ എന്നാണവര്‍ ചോദിക്കുന്നത്.

‘തൊഴിലില്ലായ്മയാണ് ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളുടെയും കോലാഹലങ്ങളുടെയും പ്രധാന കാരണം, ജോലിയില്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് ഒഴിവ് സമയങ്ങളും ഇന്റര്‍നെറ്റിന്റേയും ഉപയോഗവും കൂടുതലാണ്’ എന്നും പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപിക പദ്‌കോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

എന്നാല്‍ ദീപികയുടെ വസ്ത്രത്തെ ചൊല്ലിയുള്ള വിവാദത്തിനും ഹേറ്റ് ക്യാംപെയ്‌നുകള്‍ക്കും പിന്നാലെ വിദേശ രാജ്യങ്ങളില്‍ ടിക്കറ്റിന് വലിയ ഡിമാന്റ് ഉള്ളതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. വലിയ ഇടവേളയ്ക്ക് ശേഷമുള്ള ഷാരൂഖ് ചിത്രം എന്നതിലും കവിഞ്ഞ ഹൈപ്പ് ആണ് ചിത്രത്തിന് ഇപ്പോള്‍ ഉള്ളത്.

പുറത്ത് വന്ന പ്രീ റിലീസ് ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മനിയിലെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആണ്. ബെര്‍ലിന്‍, എസ്സെന്‍, ഡാംഡോര്‍, ഹാര്‍ബര്‍ഗ്, ഹനോവര്‍, മ്യൂണിക്ക്, ഒഫെന്‍ഡബാഗ് എന്നീ നഗരങ്ങളില്‍ എല്ലാം റെക്കോര്‍ഡ് ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നതായാണ് വിവരം.

നിമിഷ നേരം കോണ്ടാണ് ടിക്കറ്റുകള്‍ വിറ്റ് തീരുന്നത്. ജനുവരി 25നാണ് പത്താന്‍ റിലീസ് ചെയ്യുന്നത്. ‘ഈ ട്രെന്റ് ഇന്‍ഡസ്ട്രിക്ക് ആകെ ഉണര്‍വ്വ് നല്‍കും. പത്താന്‍ ഒരു ഹോട്ട് പ്രൊഡക്ട് ആണ്. മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും റിപ്പോര്‍ട്ടുകള്‍ സമാനമായിരിക്കും,’ എന്നാണ് ചിത്രത്തോട് അടുത്ത് നില്‍ക്കുന്നവര്‍ പറയുന്നത്.

More in News

Trending