Connect with us

വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങൾ എന്നെ തളർത്തി ; രണ്ടാം വിവാഹവും പരാജയമായപ്പോൾ ! ശാന്തി കൃഷ്ണ മനസ് തുറക്കുന്നു

Malayalam

വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങൾ എന്നെ തളർത്തി ; രണ്ടാം വിവാഹവും പരാജയമായപ്പോൾ ! ശാന്തി കൃഷ്ണ മനസ് തുറക്കുന്നു

വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങൾ എന്നെ തളർത്തി ; രണ്ടാം വിവാഹവും പരാജയമായപ്പോൾ ! ശാന്തി കൃഷ്ണ മനസ് തുറക്കുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് നടി ശാന്തി കൃഷ്ണ. കേരളത്തനിമ നിറഞ്ഞു തുളുമ്പുന്ന നടി എന്നാണ് ഏവരും ശാന്തിയെ വിശേഷിപ്പിക്കാറുള്ളത്. പേര് പോലെ തന്നെ സൗമ്യവും ശാന്തതയും അനുഭവപ്പെടുന്ന പ്രകൃതിക്കാരികൂടിയാണ് താരം .മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ നായികയായി തകര്‍ത്തഭിനയിച്ച താരം ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതയാവുകയായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.നീണ്ട 22 വർഷങ്ങൾക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയായിരുന്നു അവര്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ ആലാപനത്തിലൂടെയും താരം ഏവരെയും ഞെട്ടിച്ചിരുന്നു.

ഇതായിപ്പോൾ തന്റെ വ്യക്തി ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിയതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണ് . ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ആദ്യ വിവാഹവും രണ്ടാം വിവാഹവും നല്‍കിയ പൊരുത്തക്കേടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും മനസ് തുറക്കുകയാണ്.

വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും മറ്റുമായി സിനിമയില്‍ നിന്ന് മാറി നിന്നതുകൊണ്ടാണ് സിനിമയിൽ സജീവമല്ലാതിരുന്നതെന്നും അല്ലായിരുന്നുവെങ്കില്‍ തനിക്ക് മികച്ച റോളുകള്‍ ലഭിച്ചേനെയെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

സ്വന്തമായി തീരുമാനമെടുക്കുന്ന പ്രകൃതമാണ് തന്റേത്. മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്നുവെങ്കില്‍ നന്നായേനേ എന്ന് പിന്നീട് തനിക്ക് തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെയാണെന്നും താരം പറയുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ജീവിതം കുറേക്കൂടി നല്ല രീതിയില്‍ മുന്നോട്ട് പോയേനെയെന്നും താരം പറയുന്നു. ഹൃദയം കൊണ്ട് തീരുമാനമെടുക്കുന്ന പ്രകൃതമാണ്. ഇതുകൊണ്ടായിരിക്കാം, ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളളും പരാജയമായി മാറുകയായിരുന്നു. ആകെയുള്ള സൗഭാഗ്യം മക്കളാണ്. അവരാണ് തന്റെ കരുത്തെന്നും താരം പറയുന്നു.

19ാം വയസ്സിലെ വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് താരം പറയുന്നു. കല്യാണം കഴിഞ്ഞ് ശ്രീനാഥിന്റെ നാട്ടിലേക്ക് താമസം മാറുകയായിരുന്നു. തനിനാട്ടിന്‍പുറത്തുകാരിയായാണ് താന്‍ അവിടെ ജീവിച്ചത്. ഫോണിലൊന്നും തന്നെ കിട്ടില്ലായിരുന്നു. താനും ആ സമയത്ത് സിനിമയെക്കുറിച്ച ചിന്തിക്കാറില്ലായിരുന്നു. സുരേഷ് കുമാറും പ്രിയദര്‍ശനും നിര്‍ബന്ധിച്ചതോടെയാണ് തങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയത്.

സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ശ്രീനാഥിന് താന്‍ അഭിനയിക്കാന്‍ പോവുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്തിനാണ് നീ അഭിനയിക്കാന്‍ പോവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെയാണ് താന്‍ സിനിമ നിര്‍ത്തിയത്. പ്രിയദര്‍ശനും മറ്റ് സുഹൃത്തുക്കളുമൊക്കെ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവളാണ് തീരുമാനമെടുത്തതെന്നായിരുന്നു പറഞ്ഞത്. എല്ലാം കൊണ്ടും തളര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു നയം വ്യക്തമാക്കുന്നു വിലേക്ക് എന്നെ വിളിച്ചത്. നിരവധി സിനിമകള്‍ അന്ന് ലഭിച്ചിരുന്നു എന്നാല്‍ ഇടക്കാലത്ത് അഭിനയം അവസാനിപ്പിക്കുകയായിരുന്നു.

സിനിമയും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്നു തോന്നിയതുകൊണ്ടാണ് വിവാഹ ജീവിതം മാത്രം തെരഞ്ഞെടുത്തത്. ആദ്യ വിവാഹ ബന്ധത്തില്‍ (നടന്‍ ശ്രീനാഥ്) പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ സിനിമ തന്നെ കൈപിടിച്ചു കയറ്റുകയായിരുന്നു. 1990 കളില്‍ സിനിമയിലേക്ക് തിരിച്ചെത്തിയത് അങ്ങനെയായിരുന്നുവെന്ന് ശാന്തി പറയുന്നു.

രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായി. അതേക്കുറിച്ചൊന്നും തന്നെ ചിന്തിച്ചിരുന്നില്ല. ഒരു നല്ല കുടുംബിനിയായി, മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിച്ചു. പക്ഷേ പിന്നീട് തിരിഞ്ഞു നോക്കിയപ്പോള്‍ എവിടെയൊക്കെയോ തന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുണ്ട്. ഒരു റോബോട്ടിക് സ്‌റ്റൈലില്‍ തന്റെ ജീവിതം മാറുകയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

മറ്റുള്ളവര്‍ക്കുവേണ്ടി തന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. എല്ലാവര്‍ക്കും ഒരു ജീവിതമേയുള്ളൂ. തന്റെ നല്ല പ്രായത്തില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നതുകൊണ്ട് ആ ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടു പോകുകയായിരുന്നു. മക്കള്‍ക്ക് താനായിരുന്നു എല്ലാം. തന്റെ ഐഡന്റിറ്റിയെപ്പറ്റി അവര്‍ ചോദിക്കുന്നു. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് മക്കള്‍ കൂടി പറഞ്ഞിട്ടാണെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ തകര്‍ന്നു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്. രണ്ട് തവണ ആ സാഹചര്യങ്ങളെ നേരിട്ടു. ശ്രീനാഥുമായുള്ള വിവാഹബന്ധത്തില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുഞ്ഞ് മരിച്ചത് മാനസികമായി തകര്‍ത്തു. ആ സന്ദര്‍ഭത്തിലായിരുന്നു ബാലചന്ദ്രമേനോന്‍ അഭിനയിക്കാന്‍ വിളിച്ചത്. അങ്ങനെ ഒരു അവസരത്തില്‍ സിനിമയിലേക്കൊന്നും തിരിച്ചു വരണമെന്ന് ചിന്തിച്ചിരുന്നില്ല. മമ്മൂക്കയും തനിക്ക് ആ കഥാപാത്രം ചെയ്യുവാന്‍ സാധിക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കി. കൈ ഒക്കെ വിയര്‍ത്താണ് സിനിമയില്‍ അഭിനയിക്കാന്‍ പോയത്. എന്നാല്‍ ആദ്യ ഷോട്ട് തന്നെ ശരിയായെന്നും ശാന്തി പറയുന്നു.

രണ്ടാം വിവാഹ ബന്ധവും വേര്‍പെടുത്തേണ്ട അവസ്ഥയില്‍ എത്തിയപ്പോള്‍ വീണ്ടും മാനസികമായി തകര്‍ന്നു. അമേരിക്കയില്‍ ആയിരുന്നപ്പോഴാണ് ആ സംഭവം. കുട്ടികളൊക്കെ സ്‌കൂളില്‍ പോകുന്ന അവസരത്തില്‍ ഒറ്റയ്ക്കാകുന്ന അവസ്ഥ. ആശ്വസിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. തന്റെ കുറ്റംകൊണ്ടാണോ വീണ്ടും ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ചിന്തിച്ചു. ആ സമയത്ത് പിന്തുണയ്ക്കാന്‍ കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നതാണ് ആകെ ആശ്വാസം.

സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്ത് ഡാന്‍സ് ക്ലാസുകള്‍ നടത്തിയിരുന്നു. ഡാന്‍സ് പ്രോഗ്രാമുകള്‍ നടത്തിയിരുന്നില്ല. തന്റെ തീരുമാനങ്ങളിലെല്ലാം ജീവിതപങ്കാളികളുടെ താല്‍പര്യങ്ങള്‍ കടന്നു വന്നിട്ടുണ്ട്. താന്‍ ആരാണെന്നുള്ള ചോദ്യം പല തവണ ചോദിച്ചു. ആരെയും ആശ്രയിച്ചാകരുത് ജീവിതമെന്ന് താന്‍ പഠിച്ചു. ഭാര്യയും ഭര്‍ത്താവും പരസ്പരം ബഹുമാനിക്കണം. രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരേ പ്രാധാന്യമാണുള്ളതെന്നും ശാന്തി പറഞ്ഞു.

പരസ്പരം സുഹൃത്തുക്കളായിരിക്കുക, നമ്മുടെ ചങ്ങാതിയായി മാറാന്‍ കഴിയുന്നയാളെയായിരിക്കണം പങ്കാളിയെന്നും താരം പറയുന്നു. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നയാളായിരിക്കണം. പങ്കാളിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കാന്‍ കഴിയുന്നയാളായിരിക്കണം. സത്യസന്ധരായിരിക്കണം. താരം വെളിപ്പെടുത്തി.

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ ശാന്തികൃഷ്ണ. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചുവന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത് . 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണ് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചത് അർഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്രയെങ്കിലും ശാന്തി കൃഷ്ണ എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിന്നു.

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ശാന്തി കൃഷ്ണയുടേതായി പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലും ശാന്തികൃഷ്ണയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ നായികയായും സഹോദരിയായും അമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിരുന്നു. .

പ്രണയജോഡികളായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ശ്രീനാഥും ശാന്തി കൃഷ്ണയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

shanthi krishna- reveals- her decisions in life-

Continue Reading
You may also like...

More in Malayalam

Trending

Recent

To Top