Connect with us

എന്റെ തെറ്റ്,അതായിരുന്നു ; ഇപ്പോൾ തിരിച്ചറിയുന്നു തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

Movies

എന്റെ തെറ്റ്,അതായിരുന്നു ; ഇപ്പോൾ തിരിച്ചറിയുന്നു തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

എന്റെ തെറ്റ്,അതായിരുന്നു ; ഇപ്പോൾ തിരിച്ചറിയുന്നു തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

1981 ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ശാന്തി കൃഷ്ണ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. ആ വർഷം തന്നെ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത താരാട്ട് എന്ന സിനിമയിലും തമിഴ് ചിത്രമായ സിവപ്പു മല്ലിയിലും അഭിനയിച്ചു. തുടർന്ന് 1986 വരെ നിരവധി മലയാള സിനിമകളിൽ ശാന്തി കൃഷ്ണ നായികയായി.ഒരു കാലത്തു മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാടിയായിരുന്നു ശാന്തി കൃഷ്ണ. നായികയായി തിളങ്ങി നിന്ന സമയത്താണ് ഇവർ വിവാഹിതായകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. തുടർന്ന് ഇരുപതു വർഷത്തിനു ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു മടങ്ങി വന്നിരുന്നു.

എന്നാൽ കഴിവുകളെ മാറ്റി വച്ചു കൊണ്ടു കുടുംബത്തിന് അമിത പ്രാധാന്യം നൽകിയതാണ് തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിഞ്ഞു എന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശാന്തി കൃഷ്ണ പറഞ്ഞിരുന്നു.അമ്മയായതോടെ സ്വന്തം ആവശ്യങ്ങൾ മറക്കുകയും മറ്റൊരു ലോകം ഉണ്ടാക്കി അതിനു മുകളിൽ മക്കളെയും ഭർത്താവിനെയും പ്രതിഷ്ഠിച്ചു.

എന്നാൽ ഇപ്പോൾ അതു ശരിയായിരുന്നില്ലെന്ന് അറിയാമെന്നും സ്വന്തമായയൊരു ജീവിതം നമ്മുക്ക് വേണം എന്നും ശാന്തി കൃഷ്ണ പറയുന്നു. നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങരുത്. എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് സ്ത്രീകൾ അതു ചെയ്യണം. സാമ്പത്തികമായി സ്വതന്ത്രയാകുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഇഷ്ടമുള്ളത് ചെയ്യുന്നത് വൈകാരികമായി നിങ്ങളെ സഹായിക്കും. അതു വളരെ വളരെ വർഷത്തിനു ശേഷമാണ് താൻ മനസിലാക്കിയത് എന്നും ശാന്തി കൃഷ്ണ ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ തിളങ്ങിയെങ്കിലും ജീവിതത്തിലെ പല തീരുമാന ങ്ങളും പരാജയപെട്ടുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. രണ്ടാം വിവാഹവും തകർന്നപ്പോൾ താൻ തകർന്നു പോയെന്നും എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനം എടുക്കുന്ന രീതിയാണ് എന്നും താരം പറയുന്നു.

എന്നാൽ എടുത്ത പല തീരുമാനങ്ങളും പരാജയപ്പെട്ടപ്പോൾ മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നത് ആണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹൃദയം കൊണ്ടാണ് പലപ്പോഴും തീരുമാനമെടുത്തതെന്നും അതുകൊണ്ടാകാം പലതും പരാജയമായത്. മക്കളാണ് തന്റെ കരുത്തും ഭാഗ്യമെന്നും ശാന്തി കൃഷ്ണ പറയുന്നു.

എന്നാൽ തനിക്ക് 19 വയസ്സുള്ളപ്പോൾ നടന്ന വിവാഹം പരാജയമായിരുന്നു. ശ്രീനാഥുമായി സിനിമയിൽ അഭിനയിച്ച സമയത്തായിരുന്നു പ്രണയിത്തിൽ ആയതും വിവാഹം കഴിച്ചതും. ഇപ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ പല അവസരങ്ങളും ലഭിച്ചെങ്കിലും ശ്രീനാഥ് തന്നെ വിട്ടില്ലന്നും എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന ചോദ്യം കാരണമാണ് സിനിമ ജീവിതം അവസാനിപ്പിച്ചതെന്നും ശാന്തി കൃഷ്ണ പറഞ്ഞിരുന്നു.

രണ്ടാം വിവാഹത്തിന്റെ വേരിപിരിയലും മാനസികമായി വല്ലാതെ ഉലച്ചിരുന്നു. പതിനെട്ടു വർഷത്തെ ദാമ്പത്യമായിരുന്നു അത്. മലയാള സിനിമാ പ്രേക്ഷകർ തരുന്ന സ്നേഹവും പ്രോത്സാനവും വളരെ വലുതാണ്, ഷീല ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെ വിളിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണയും തനിക്കൊപ്പമുണ്ടെന്നു ശാന്തി കൃഷ്ണ പറയുന്നു.

ഇതു ഞങ്ങളുടെ കഥ, ചില്ല്, കിലുകിലുക്കം, എന്നിവ അവയിൽ ചില സിനിമകളാണ്. പിന്നീട് 1991 ൽ ബാലചന്ദ്ര മേനോന്റെത്തന്നെ ചിത്രമായ നയം വ്യക്തമാക്കുന്നു വിലൂടെയാണ് ശാന്തി കൃഷ്ണ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്. തുടർന്ന് സുകൃതം, വിഷ്ണുലോകം, പക്ഷേ, ചകോരം എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ നായികയായി അഭിനയിച്ചു. അതിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം 2012 ൽ കർപ്പൂരദീപം എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയരംഗത്ത് സജീവമായി. എഴുപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശാന്തി കൃഷ്ണ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

More in Movies

Trending

Recent

To Top