Connect with us

ഞാൻ പ്രണയത്തിലാണ്! ഷെയ്ന്‍ നിഗമിന്റെ മനസ് കീഴടക്കിയ ആ പെൺകുട്ടി…

Actor

ഞാൻ പ്രണയത്തിലാണ്! ഷെയ്ന്‍ നിഗമിന്റെ മനസ് കീഴടക്കിയ ആ പെൺകുട്ടി…

ഞാൻ പ്രണയത്തിലാണ്! ഷെയ്ന്‍ നിഗമിന്റെ മനസ് കീഴടക്കിയ ആ പെൺകുട്ടി…

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. പുറത്തിറങ്ങിയ താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ൽ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ൻ നായകനായി ൺത്തുന്നത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്ക് എന്നി ചിത്രങ്ങൾ ഷെയ്ൻ എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്.

കാമുകവേഷങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു യൂത്തനില്ല എന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഷെയ്ന്‍ കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പാണ്‌.ഷെയ്ന്‍കാമുകനായി എത്തുമ്പോൾ പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്, കാരണം അത്രത്തോളം ഭംഗിയായും അനായാസമായുമാണ് താരം കാമുകനായി അഭിനയിക്കുന്നത്. ഈടയിലെയും, കിസ്മത്തിലെയും ഇഷ്‌ക്കിലെയും അഭിനയം കാണുമ്ബോള്‍ താരം കാമുകനായി അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നുവരെ പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ട്.

ഒടുവിലിതാ പ്രേക്ഷകരുടെ സംശയത്തിനുള്ള മറുപടിയും എത്തിയിരിക്കുകയാണ് ‘ഷെയിന്‍ നിഗം. ”ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക്‌ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ.അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്”.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച്‌ താരം മനസ്സു തുറന്നത്.എന്നാല്‍ തന്റെ ഹൃദയം കവര്‍ന്നത് ആരാണ് എന്ന കാര്യം താരം വെളിപെടുത്തിയിട്ടില്ല.

”കിസ്മത്തിലെ ഇര്‍ഫാന്റെയും കുമ്ബളങ്ങി നൈറ്റ്‌സിലെ ബോബിയുടെയും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുടെയും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആവുമെന്നും” താരം അഭിമുഖത്തില്‍ പറയുന്നു.”താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം കിസ്മത്തിലെ ഇര്‍ഫാന്‍ ആണ്.ഒരു പക്ഷേ അത് തന്റെ ആദ്യ നായക വേഷം ആയതുകൊണ്ടാവാം.കിസ്മത്തിലെ ഇര്‍ഫാന്‍ കഴിഞ്ഞാല്‍ കുമ്ബളങ്ങി നൈറ്റ്‌സിലെ ബോബിയും കെയര്‍ ഓഫ് സൈറാ ബാനുവിസെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്‍ക്കുന്നതും” എന്നാണ് കഥാപാത്രങ്ങളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഷെയ്ന്‍ നല്‍കിയ മറുപടി.

Shane Nigam

More in Actor

Trending

Recent

To Top