Malayalam Breaking News
ആടിത്തിമിർത്ത് കോളേജ് വിദ്യാർത്ഥികളെ കയ്യിലെടുത്ത് ഷെയ്ൻ നിഗം !
ആടിത്തിമിർത്ത് കോളേജ് വിദ്യാർത്ഥികളെ കയ്യിലെടുത്ത് ഷെയ്ൻ നിഗം !
ഈട, കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി മൂന്ന് ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് ഷെയ്ന്‍ നിഗം. ഇപ്പോൾ മലയാളത്തിലെ ഉയർന്നു വരുന്ന യുവ താരം. സമൂഹമാധ്യമങ്ങളിലടക്കം ഒട്ടനവധി ആരാധകരുണ്ട് ഷെയ്നിന്. ആരാധകരോടൊത്ത് ഡാന്‍സ് കളിക്കാനും പാടാനും ഒന്നും ഷെയ്നാകട്ടെ മടി കാണാക്കാറുമില്ല.
മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ യുവ നടൻ. അന്തരിച്ചു പോയ പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം. കിസ്മത്, പറവ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ യുവ നടൻ ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഷെയിൻ കാഴ്ച വെച്ചത്. അത് മാത്രമല്ല, ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി താര പദവിയിലേക്ക് തന്നെയാണ് ഈ യുവ നടന്റെ യാത്ര എന്ന് തന്നെ പറയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഷെയിൻ നിഗമിന്റെ ഒരു ഡാൻസ് വീഡിയോ ആണ്.
എസ്.എൻ കോളേജ് പുനലൂർ, അവിടുത്തെ കോളേജ് ഡേ പരിപാടിയുടെ ഭാഗമായി മുഖ്യാതിഥി ആയി എത്തിയതായിരുന്നു ഷെയിൻ നിഗം. ഷെയിൻ സ്റ്റേജിൽ കയറിയപ്പോൾ വിദ്യാർത്ഥികൾ അദ്ദേഹത്തോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും യാതൊരു മടിയും കൂടാതെ ഷെയിൻ നൃത്തം ചെയ്തു കാണിക്കുകയും ചെയ്യുന്നു. കോളേജ് വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്ന തരത്തിൽ വളരെ ചടുലമായി നൃത്തം ചെയ്ത ഷെയിനോടൊപ്പം കോളേജ് വിദ്യാർത്ഥികളും സ്റ്റേജിലെത്തി നൃത്തം ചെയ്തു. ഏതായാലും ഷെയിൻ നിഗമിന്റെ ആ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വൈറൽ ആയി മാറുകയാണ്. റൗഡി ബേബിക്കൊപ്പം മതിമറന്ന് ചുവടുകള്‍ വയ്ക്കുകയാണ് ഷെയ്ന്‍ നിഗം.
shane nigam viral video