Connect with us

ഷെയിൻ നിഗമിന് ഭയങ്കര അസുഖം ! എന്തായിരിക്കും അത് ? മുടി വെട്ടിയപ്പോൾ അറിയാത്തത് അതുകൊണ്ടാണോ ?

Articles

ഷെയിൻ നിഗമിന് ഭയങ്കര അസുഖം ! എന്തായിരിക്കും അത് ? മുടി വെട്ടിയപ്പോൾ അറിയാത്തത് അതുകൊണ്ടാണോ ?

ഷെയിൻ നിഗമിന് ഭയങ്കര അസുഖം ! എന്തായിരിക്കും അത് ? മുടി വെട്ടിയപ്പോൾ അറിയാത്തത് അതുകൊണ്ടാണോ ?

മലയാള സിനിമ ലോകത്ത് സജീവ ചർച്ച ആയിരിക്കുകയാണ് ജോബി ജോർജ് – ഷെയ്ൻ നിഗം പ്രശ്നം .കരാർ തെറ്റിച്ച് ജോബി ജോർജ് നിർമിയ്ക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ ഷെഡ്യുൾ ബ്രേക്കിൽ ഖുർബാനി എന്ന ചിത്രത്തിനായി മുടി വെട്ടി എന്നാണ് ജോബി ഉന്നയിച്ച പ്രശനം. ഇതിൽ പ്രകോപിതനായ ജോബി ഷെയിൻ നിഗമിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിൻ ലൈവിൽ പറഞ്ഞത് . പിന്നീട് ആ ശബ്ദരേഖ പുറത്ത് വിടുകയും ചെയ്തു.

പക്ഷെ പിന്നീട് പത്രസമ്മേളനം നടത്തിയ ജോബി ജോർജ് കൂടുതൽ കാര്യങ്ങളാണ് വെളിപ്പെടുത്തിയത് . മുടി വേട്ടയത്താൽ ഷെയ്ൻ പറഞ്ഞ ന്യായമാകട്ടെ അസുഖ ബാധിതനാണ് , ഉറങ്ങി പോയതുകൊണ്ട് അറിഞ്ഞില്ല എന്ന്. അത്രക്ക് അറിയാതിരിക്കാൻ എന്താണ് അവന്റെ അസുഗം എന്നാണ് ജോബി ചോദിക്കുന്നത്. ജോബിയുടെ വാക്കുകളിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്.

മുടിയും താടിയും എന്റെ സിനിമ പൂർത്തിയായതിനു ശേഷമേ വെട്ടാവൂ എന്നൊരു കരാറും ഒപ്പിട്ടിരുന്നു. അതിനു ശേഷം അദ്ദേഹം ഈ ചിത്രത്തിൽ വന്ന് അഭിനയിച്ചു. വളരെ നല്ല രീതിയിൽ സിനിമ വരുകയും ചെയ്തു. ഇതിനിടെ കരാർ ഒപ്പിട്ട ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ വിട്ടുകൊടുക്കുകയും ചെയ്തു.

ഷെയ്നിനോട് യാതൊരു ദേഷ്യവും എനിക്കില്ല. അവനെ നിയന്ത്രിക്കുന്ന സാധനം കൂടിപ്പോയതുകൊണ്ടാകും ഈ പ്രശ്നമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിലേയ്ക്ക് കൂടുതൽ കടക്കുന്നില്ല. അവൻ ഉറങ്ങിപ്പോയതുകൊണ്ടാണ് മുടി വെട്ടിപ്പോയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മുടി വെട്ടുന്നതുപോലും അറിയാതിരിക്കാൻ മാത്രം എന്താണ് അവനെ സ്വാധീനിക്കുന്നത്. എനിക്കും മക്കളുണ്ട്. അവർ വലുതാകുമ്പോൾ ഇതുപോലെ ആയിപ്പോയാൽ എന്ത് ചെയ്യും.

അവനെ കൂടുതൽ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുടി വെട്ടരുത് എന്ന് വ്യക്തമായി എഴുതി കൊടുത്തതാണ്. ഉറങ്ങികിടക്കുമ്പോൾ മുടി വെട്ടി എന്നു പറയുന്നത് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. ഇതാണോ ഡെഡിക്കേഷൻ. മാന്യമായി ഷെയ്ൻ വന്ന് അഭിനയിച്ചാൽ പത്ത് ദിവസം കൊണ്ട് ഈ സിനിമ തീരും. അതിപ്പോൾ ഒന്നര ലക്ഷം രൂപയുടെ വിഗ് വച്ചാണെങ്കിലും ഈ സിനിമ തീർക്കും. അതല്ലെങ്കിൽ നിയമപരമായി പോകുകയേ നിർവാഹമുള്ളൂ. എന്റെ ഭാഗം ന്യായീകരിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു പത്രസമ്മേളനം.

ഒക്ടോബർ 16 ആയിരുന്നു സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. അതെന്തായാലും മാറി. ഇപ്പോൾ നവംബർ പതിനാറാണ് തീരുമാനിച്ചിരിക്കുന്നത്. മാസം പതിനാറ് ലക്ഷം രൂപയാണ് ഇതുകൊണ്ടുമാത്രം കൂടുതലായി ചിലവു വരുന്നത്. എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നെ ഇവിടെ ചതിച്ചിരിക്കുകയാണ്. തെറ്റ് ചെയ്തു എന്ന് അവന് ബോധ്യം വന്നപ്പോഴാണ് അങ്ങനെയൊരു വിഡിയോ പോസ്റ്റ് ചെയ്തത്. എന്റെ മകൾ ഇന്നലെ ഉറങ്ങിയിട്ടില്ല. അവന്റെ ചെറിയൊരു മാനസിക വിഭ്രാന്തിയിൽ സംഭവിച്ചതാണ് ഇതൊക്കെ.

ഷെയ്ന് എന്താണ് അസുഗം എന്നാണ് ആർക്കും മനസിലാകത്ത കാര്യം . മാത്രവുമല്ല, ആദ്യമൊരു എതിർപ്പ് ജോബിക്ക് എതിരെ ഉണ്ടായെങ്കിലും പിന്നീട് ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെ ആളുകൾ ഷെയിന് എതിരെ തിരിയുകയായിരുന്നു . തെറി വിളിച്ചത് ഒഴിച്ച് ന്യായം ജോബിയുടെ ഭാഗത്ത് ആണെന്ന് പറയുകയാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.

shane nigam – joby george issue updates

Continue Reading
You may also like...

More in Articles

Trending

Recent

To Top