Malayalam Breaking News
അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂർത്തിയായെന്ന് ഷെയ്ൻ നിഗം ; അലർച്ച ഒരു വീക്‌നെസ് ആണോ എന്ന് ആരാധകർ !!!
അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂർത്തിയായെന്ന് ഷെയ്ൻ നിഗം ; അലർച്ച ഒരു വീക്‌നെസ് ആണോ എന്ന് ആരാധകർ !!!
വളരെ കുറച്ച് നാളുകൾകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് അബിയുടെ മകൻ ഷെയിൻ നിഗം. ഇപ്പോൾ തരാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
‘അങ്ങനെ അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയായി’. തന്റെ പുതിയ ചിത്രമായ ഇഷ്‌കിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായ വിവരം ആരാധകരെ അറിയിച്ചുകൊണ്ട് ഷെയ്ന്‍ നിഗം ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോൾ പിന്തുണയുമായി ആരാധകരുമെത്തി. ഒപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ അലറി കരയുന്ന വീഡിയോയും ഷെയ്ന്‍ പങ്കുവെച്ചു. അലര്‍ച്ചയ്ക്ക് നിരവധി കമന്റുകളാണ് വന്നു കൂടുന്നത്. പറവയിലെ അലര്‍ച്ചയേക്കാളും കേമമാണിതെന്നാണ് ചില ആരാധകര്‍ പറയുന്നത്. അലര്‍ച്ച ഒരു വീക്‌നെസ് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്‌കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.
ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്.
shane nigam facebook post