Malayalam Breaking News
കൂടെ നിന്നവർക്ക് നന്ദി..താര ആരാധകരുടെ ഫാൻ ഫൈറ്റുകളിലേക്ക് ദയവ് ചെയ്തു എന്നെ കരുവാക്കരുത് – ഷെയിൻ നിഗം
കൂടെ നിന്നവർക്ക് നന്ദി..താര ആരാധകരുടെ ഫാൻ ഫൈറ്റുകളിലേക്ക് ദയവ് ചെയ്തു എന്നെ കരുവാക്കരുത് – ഷെയിൻ നിഗം
By
സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും നടന്‍ ഷെയ്ന് നിഗം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സത്യം തന്റെ ഭാഗത്ത് ആണെന്നും ഇപ്പോൾ ഒന്നും പറയില്ലെന്നും അമ്മ തീരുമാനിക്കട്ടെ എന്നും ജോബി ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഷെയിൻ നിഗം.
എന്റെ ഒരു വിഷമഘട്ടത്തിൽ എന്റെ തോളോട് തോള് ചേർന്ന് ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം..❤️ ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു എന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു..
സ്നേഹം മാത്രം…ഷെയിൻ.
രണ്ടു ചിത്രങ്ങളിലുമായി മൂന്നു ഗെറ്റപ്പുകളിലാണ് ഷെയ്ന് നിഗം എത്തുന്നത്. ഇതില്‍ വെയിലില്‍ മുടി നീട്ടി വളര്‍ത്തി എത്തുന്നുണ്ട്. കുര്‍ബാനിയിലെ കഥാപാത്രത്തിനായി പിറകിലെ മുടി വെയിലിെന്റ ഒന്നാം ഷെഡ്യൂളിന് ശേഷം അല്‍പം മാറ്റി. ഇത് വെയിലിെന്റ ഷൂട്ടിങ് മുടക്കാനാണെന്ന് തെറ്റിദ്ധരിച്ചാണ് നിര്‍മാതാവ് ഭീഷണി മുഴക്കിയതെന്നും ഷെയ്ന് നിഗം പറയുന്നു.
വെയിലിനായി ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, 16 ദിവസത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി സന്തോഷത്തോടെയാണ് കുര്ബാനിയുെട സെറ്റിലേക്ക് േപായത്. നവംബര്‍ 15ന് ശേഷമാണ് വെയിലിെന്റ രണ്ടം ഷെഡ്യൂള്‍.
അപ്പോഴേക്കും പരിഹരിക്കാവുന്ന ഗെറ്റപ്പ് മാറ്റാത്തതിെന്റ പേരില്‍ ആക്ഷേപവും ഭീഷണിയും നടത്തിയതിനെതിരെ താര സംഘടനയായ അമ്മക്ക് പരാതി നല്‍കിയതായും അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടതായും ഷെയ്ന് നിഗം പറഞ്ഞു. പൊലീസിനെ സമീപിക്കാനാണ് തീരുമാനമെന്നും ഷെയ്ന് നിഗം പറയുന്നു.
shane nigam about fan fight
