Connect with us

പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? വിരൽ ചൂണ്ടുന്നത് അയാളിലേക്കോ! അന്വേഷണം വഴിത്തിരിവിലേക്ക്..

Malayalam Breaking News

പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? വിരൽ ചൂണ്ടുന്നത് അയാളിലേക്കോ! അന്വേഷണം വഴിത്തിരിവിലേക്ക്..

പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? വിരൽ ചൂണ്ടുന്നത് അയാളിലേക്കോ! അന്വേഷണം വഴിത്തിരിവിലേക്ക്..

ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. നാല് പേർ പിടിയിലായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയാണ് . ഓരോ ദിവസവും കഴിയും തോറും പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്
ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം. കേസിൽ നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. തൃശൂർ വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് , കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.എന്നാൽ കൂടുതൽ പേർ‍ ഇനിയും പിടിയിലാകാൻ ഉണ്ടെന്നും പൊലീസ് പറയുന്നു

അടുത്ത ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഇതോടൊപ്പം ബ്ലാക്മെയിലിങ്ങിനിരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്. സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതെ സമയം പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ആ വഴിക്കും അന്വേഷണം തുടരുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പോലീസ് ഇപ്പോൾ നീങ്ങുന്നത്

നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു.

കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്. അതേസമയം ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളാണ് പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ജൂൺ മൂന്നിനാണ് പ്രതികൾ വീട്ടിലെത്തിയത്. കോഴിക്കോട് സ്വദേശികൾ എന്നാണ് വീട്ടുകാരോടും നടിയോടും പരിചയപ്പെടുത്തിയത്. പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഒരു ലക്ഷം രൂപ ചോദിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടില്‍ വരുന്നത് എതിര്‍ക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ മൂന്നിന് വരന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേര്‍ വീട്ടില്‍ വന്നപ്പോള്‍ പെരുമാറ്റത്തില്‍ പന്തികേട് തോന്നി. ഇവര്‍ വീടിന്‍റെയും വാഹനങ്ങളുടെയും ഫോട്ടോയും വീഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു.

വീട്ടിലെത്തിയവരിൽ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വന്നവര്‍ തങ്ങള്‍ കുടുംബത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടിൽ വന്നവര്‍ വീടിന്‍റെയും വാഹനത്തിന്‍റെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു. തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് നര്‍ത്തകി കൂടിയായ ഷംന കാസിം. മരടിലെ നടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

More in Malayalam Breaking News

Trending

Recent

To Top