അയാളുടെ മുഖംമൂടി അഴിഞ്ഞു വീണു; കേസ് പുതിയ വഴിത്തിരിവിലേക്ക്.. എല്ലാത്തിനെയും പൂട്ടാനുറച്ച് പൂങ്കുഴലി
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധമുണ്ടെന്ന പൊലീസ് നിഗമനത്തിന് ശക്തിപകരുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷംനയുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തിയ ഷംന ക്വാറന്റീനില്‍ ആയതിനാല്‍ ഓണ്‍ലാനായാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പ്രതികളുടെ ഫോട്ടോകളും ഷംനയെ കാണിക്കും. ഷംന ക്വാറന്റീനിലായതിനാല്‍ പ്രതികളുടെ കസ്റ്റഡി വ്യാഴാഴ്ച്ച അവസാനിക്കുന്നതിന് മുന്‍പ് വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് സാധ്യമല്ല.
കേസില്‍ സിനിമ രംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. തട്ടിപ്പ് സംഘം സ്വര്‍ണ്ണക്കടത്തിനായി പലരെയും സമീപിച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. നടന്‍ ധര്‍മ്മജ്ജന്‍, താരങ്ങളുടെ നമ്ബര്‍ തട്ടിപ്പ് സംഘത്തിന് കൈമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര എന്നിവരുള്‍പ്പെടെ സിനിമ മേഖലയിലെ മൂന്ന് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഇതുവരെ മുഖ്യപ്രതി ഹാരിസ് ഉള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്.
ഷംനയുടേത് അടക്കമുള്ള താരങ്ങളുടെ ഫോണ്‍ നമ്ബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് ആരെന്ന് വ്യക്തമായെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു. എന്ത് ഉദ്ദേശത്തോടെയാണ് നമ്ബര്‍ കൊടുത്തതെന്നും വ്യക്തമായതായും അവര്‍ വ്യക്തമാക്കി. താരങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് ധർമജൻ . പ്രതികള്‍ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില്‍ ഒരാള്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ ഇന്നലെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
തന്റെ നമ്ബരില്‍ തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധര്‍മ്മജന്‍ ഷംനയുടെയും മിയയുടെയും നമ്ബരുകള്‍ തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ധര്‍മ്മജന്‍ ആരോപിക്കുന്നത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
ഇനി രണ്ടു നടന്‍മാരില്‍ നിന്നുകൂടി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് അറസ്റ്റിലായി. ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. പ്രതികളായ റഫീഖും മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയെന്ന പരാതിയില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഹാരിസ് വഴിയാണ് പ്രതികള്‍ ഷംനയെ ബന്ധപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയോടെ ഷംന നാട്ടില്‍ തിരിച്ചെത്തി. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു.
ഷംന കാസിമിന്‍റെ രക്ഷിതാക്കളുടെ മൊഴിയും ഇന്ന് വീണ്ടും പോലീസ് രേഖപ്പെടുത്തും. എന്നാൽ തട്ടിപ്പിന് പിന്നിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ കൂടുതൽ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താൽപ്പര്യക്കുറവ് അറയിച്ചിട്ടുണ്ട്. കുടുംബബരമായ പ്രശനങ്ങൾ ചൂണ്ടികാട്ടിയാണ് പിന്മാറ്റം
