Connect with us

ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും

Actress

ഇന്നും നിരവധി ആരാധകരുള്ള, ബോളിവുഡിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് ശബാന ആസ്മി. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തന്റെ ചലച്ചിത്രജീവിതം അമ്പതാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ വേളയിൽ 13-ാം മത് ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ നടിയ്ക്ക് ആദരമൊരുക്കി.

സിനിമാമേഖലയ്ക്ക് ശബാന നൽകിയ സംഭാവനകൾക്കുള്ള ആദരമായി പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും മേളയിൽ നടത്തും.

ഒക്ടോബർ 10 മുതൽ 20 വരെയാണ് മേള നടക്കുക. കാൻ ചലച്ചിത്രമേളയിൽ പുരസ്കാരംനേടിയ പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.

974ൽ അങ്കുർ എന്ന സിനിമയിലൂടെയായിരുന്നു ശബാനയുടെ അരങ്ങേറ്റം. പിന്നീട് അന്തർനാട്, ശത്രഞ്ജ് കെ ഖിലാഡി, ഖന്ദർ, ജെനസിസ്, ഏക് ദിന് അചാനക്, പാർ, സതി, അർത്ഥ്, അമർ അക്ബർ അന്തോണി, പർവരീഷ്, തുടങ്ങി നിരവധി സിനിമകളിൽ ശബാന അഭിനയിച്ചു. എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ നിറഞ്ഞുനിന്ന ശബാന അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

More in Actress

Trending