മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് ബോളിവുഡ് സ്റ്റണ്ട് താരം..
മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളുടെയും സ്റ്റണ്ട് ഒറുക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. അതുപോലെ തന്നെ അടുപ്പിച്ചുള്ള രണ്ട് മമ്മൂട്ടിച്ചിത്രങ്ങളില്‍ സംഘട്ടനമൊരുക്കുന്നത് ബോളിവുഡിലെ പ്രശസ്ത സംഘട്ടന സംവിധായകനായ ഷാം കൗശലാണ്.
മമ്മൂട്ടി പോലീസ് കഥാപാത്രമായെത്തുന്ന ഉണ്ടയിലെയും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ മാമാങ്കത്തിലെയും സംഘട്ടനരംഗങ്ങള്‍ താനാണ് ഒരുക്കുന്നതെന്ന് ഷാം കൗശല്‍വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷാം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബോളിവുഡിലെ വന്‍ വിജയങ്ങള്‍ കൊയ്ത ചിത്രങ്ങളായ ദംഗല്, ക്രിഷ് 3, ബജ്‌റംഗി ബായിജാന്, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്റം തുടങ്ങിയ സിനിമകളുടെ ആക്ഷന് രംഗങ്ങള് പിറന്നത് ഷാം കൗശലിന്റെ സംവിധാനത്തിലാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ഇന്ദ്രജാലം, യോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയതും ഷാം കൗശല്‍ തന്നെയായിരുന്നു.
പന്ത്രണ്ട് വര്ഷത്തിലൊരിക്കല്‍ തിരുനാവായ തീരത്ത് നടക്കുന്ന ഉത്സവമായ മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കം ഏറെ വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും ഷൂട്ടിങ് ആരംഭിക്കാനൊരുങ്ങുകയാണ്.
Sham Koushal to choreograph the stunts in mammootty films…
