Connect with us

ലാലേട്ടനെ വരെ പറ്റിച്ചു, പ്രിയന്‍ സാറിന് ഇതുപോലത്തെ വേട്ടാവളിയനെ കിട്ടുകയുള്ളൂ നായകനായിട്ട്; റോബിന്റെ കരച്ചില്‍ കണ്ടാണ് സഹായിച്ചതെന്ന് ശാലു പേയാട്

News

ലാലേട്ടനെ വരെ പറ്റിച്ചു, പ്രിയന്‍ സാറിന് ഇതുപോലത്തെ വേട്ടാവളിയനെ കിട്ടുകയുള്ളൂ നായകനായിട്ട്; റോബിന്റെ കരച്ചില്‍ കണ്ടാണ് സഹായിച്ചതെന്ന് ശാലു പേയാട്

ലാലേട്ടനെ വരെ പറ്റിച്ചു, പ്രിയന്‍ സാറിന് ഇതുപോലത്തെ വേട്ടാവളിയനെ കിട്ടുകയുള്ളൂ നായകനായിട്ട്; റോബിന്റെ കരച്ചില്‍ കണ്ടാണ് സഹായിച്ചതെന്ന് ശാലു പേയാട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണനെ താനാണ് അങ്ങോട്ട് പോയി പരിചയപ്പെട്ടത് എന്ന വാദം നിഷേധിച്ച് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. മുമ്പ് റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശാലു പേയാട് രംഗത്തെത്തിയിരുന്നു. പിന്നാലെ ഈ വിഷയം വളരെ വലിയ രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശാലു. ഒരു യൂട്യൂൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ആണ് ശാലു പേയാടിന്റെ പ്രതികരണം. തനിക്ക് റോബിനെ അറിയില്ലായിരുന്നു എന്നും സിനിമയില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന നിലക്ക് തന്നെ ആയിരുന്നു റോബിന്‍ രാധാകൃഷ്ണന് ആവശ്യം എന്ന് ശാലു പേയാട് പറയുന്നു.

റോബിന്‍ എന്നോട് കമ്പനിയായത് 22 വര്‍ഷം സിനിമയില്‍ നില്‍ക്കുന്ന ആളായത് കൊണ്ടാണ്. എന്നാല്‍ ഇവന്റെ ഫാന്‍സ് പറയുന്നത് ഞാന്‍ അങ്ങോട്ട് പോയതാണ് എന്നാണ്. കണ്ടന്റിന് വേണ്ടി ജീവിക്കുന്ന ആളാണ്. എല്‍കെജി പിള്ളേര് പോലും ഇമ്മാതിരി പരിപാടി കാണിക്കില്ല. ഞാന്‍ സത്യം പറഞ്ഞാല്‍ ലാല്‍ സാറിന്റെ പേരൊന്നും പുറത്ത് പറയാതിരിക്കാന്‍ വേണ്ടിയിട്ടാണ്. കാരണം നമ്മള്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതല്ലേ.

ഇവന്‍ ഭയങ്കര സംഭവമായിട്ട് പറയുന്നുണ്ട് ഒരു പടത്തിന്റെ പോസ്റ്റര്‍ ലാല്‍ സാറിന്റെ പേജിലിട്ട കാര്യം പറയുന്നുണ്ട്. ലാല്‍ സാര്‍ കാണുന്നുണ്ടെങ്കില്‍ ഐയാം റിയലി സോറി സാര്‍, പറ്റിപ്പോയി. അതായത് അങ്ങനെ ഒരു പടം ഇല്ല. എന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ചേട്ടാ ചേട്ടന്‍ എന്റെ സ്വന്തം ചേട്ടനാണ് എന്നൊക്കെ കരഞ്ഞ് വിളിച്ച് പറഞ്ഞ് എന്നെ രാത്രി രണ്ട് മണി വരെ ഇരുത്തി ഒരു പോസ്റ്റര്‍ ചെയ്യിപ്പിച്ചിട്ട് പ്രൊഡ്യൂസറിന്റെ അടുത്ത് കണ്‍വിന്‍സ് ചെയ്യുന്നു.

ഇങ്ങനെ പടത്തിന്റെ പേരൊന്നും വേണ്ട, അവനൊരു സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്ന് വെച്ചിട്ട് സന്തോഷേട്ടനോട് പറഞ്ഞു. അപ്പോള്‍ സന്തോഷേട്ടന്‍ പറഞ്ഞതാണ് നമ്മള്‍ ഇപ്പോള്‍ പടമൊന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഇവന്‍ ബിഗ് ബോസ് റീ എന്‍ട്രിക്കായി നില്‍ക്കുകയാണ്. എന്റെ ലൈഫിലെ വലിയ അച്ചീവ്‌മെന്റ് ആകും സാര്‍ എന്നൊക്കെ പറഞ്ഞാണ് ഇവന്‍ നില്‍ക്കുന്നത്.

സത്യം പറഞ്ഞാല്‍ ഈ കരച്ചില്‍ കണ്ടിട്ട് ഞാന്‍ കൂടി ചേര്‍ന്ന് ലാല്‍ സാറിനെ പറ്റിച്ചത് പോലെയായി പോയി. ലാല്‍ സാര്‍ നടക്കാത്ത പടം പട്ടത്തെ എന്റെ ഫ്രണ്ടിന്റെ വീട്ടിലിരുന്ന് രാത്രി മണി വരെ ഇരുന്ന് ചെയ്ത് ആ പോസ്റ്റര്‍ റെഡിയാക്കി നേരെ ലാല്‍ സാറിന്റെ ഫേസ്ബുക്കില്‍ നമ്മള്‍ റെക്കമന്റ് ചെയ്ത് ഇടീപ്പിച്ചു. റോബിന്‍ സ്വന്തം ഫാന്‍സിനെ തന്നെയാണ് പൊട്ടന്‍മാരാക്കുന്നത്. അവനറിയാം ആരെ പിടിച്ചാല്‍ എവിടെ എന്ത് ചെയ്യാന്‍ പറ്റും എന്ന്.

ആരും പുള്ളിയുടെ അടുത്ത് സ്ഥിരമായി നില്‍ക്കില്ല. പുള്ളി യൂസ് ആന്റ് ത്രോ ആണ്. ഇപ്പോള്‍ എന്നെ വലിച്ച് താഴെയിടാന്‍ ആണ് നോക്കുന്നത്. എന്നെ നന്നായി മുതലെടുക്കാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ മാറിയത്. പ്രിയന്‍ സാറിന്റെ അടുത്ത് പോയി ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. സാറിന് ഈ പറഞ്ഞ പോലെ ഇവന്‍ ആരാണ് എന്നൊന്നും അറിയില്ല. ഫോട്ടോ എടുത്തതിന് ശേഷം ഉടന്‍ പറയുകയാണ് സാര്‍ ഞാന്‍ അടുത്തൊരു പടം ഉടനെ ചെയ്യാന്‍ പോവുകയാണ് എന്ന്.

അപ്പോള്‍ സാര്‍ ഉടനെ തന്നെ പറഞ്ഞു. ആ കൊള്ളാല്ലോ എന്ന്. അത് കഴിഞ്ഞപ്പോള്‍ രണ്ട് മണിക്കൂറിന് ശേഷം യൂട്യൂബില്‍ വാര്‍ത്ത വന്നു. റോബിന്‍ പ്രിയദര്‍ശന്‍ പടത്തില്‍ നായകന്‍ എന്ന്. പ്രിയന്‍ സാറിന് ഇതുപോലത്തെ വേട്ടാവളിയനെ കിട്ടുകയുള്ളൂ നായകനായിട്ട്. സ്വാഭാവികമായിട്ടും ഇങ്ങനെ ഒരാള്‍ കള്ളം പറയുമ്പോള്‍ എന്നെ കൂടെ നിര്‍ത്തുമോ എന്ന്. അതുകൊണ്ടാണ് എന്റെ ലൈഫ് സെക്യൂര്‍ ആക്കിയിട്ട് ഞാന്‍ ഓടിത്തള്ളിയത്. സത്യം പറഞ്ഞാല്‍ റോബിന്‍ ആദ്യമായാണ് ഗോകുലം ഗോപാലനെ കാണുന്നത്.

പ്രിയന്‍ സാര്‍, ടൊവിനോ, കീര്‍ത്തി, കല്യാണി, എന്നിവരെയൊക്കെ പരിചയപ്പെടുത്തികൊടുക്കുന്നത് ഞാനാണ്. റോബിന്‍ ഇന്നീ കാണുന്ന എന്തെങ്കിലും ഒരു സെറ്റപ്പ് ഉണ്ടെങ്കില്‍ അതിന്റെ 100 ശതമാനവും ഞാന്‍ തന്നെയാണ്. തള്ളലുകൊണ്ട് മാത്രമല്ലേ റോബിന്‍ പിടിച്ച് നില്‍ക്കുന്നത്. ഞാന്‍ എന്ന വ്യക്തിയില്ലായിരുന്നെങ്കില്‍ ആരെയൊക്കെ കാണാന്‍ പറ്റും.

കിടിലം ഫിറോസാണ് എന്നെ റോബിന് പരിചയപ്പെടുത്തി കൊടുത്തത്. ഇത് ശാലുവാണ്, സിനിമയിലാണ് എന്നൊക്കെ. അപ്പോള്‍ റോബിന്‍ ഭയങ്കര കാര്യമൊക്കെയായി വന്ന് സംസാരിച്ച് ഞാന്‍ ഒരു ഫോട്ടോ എടുത്ത് സ്‌റ്റോറിയൊക്കെയിട്ടു. എന്റെ സ്‌റ്റോറി ഓള്‍റെഡി റീച്ചാണ്. അതിന് ശേഷം കൂടുതല്‍ ആള്‍ക്കാര്‍ കണ്ട് തുടങ്ങി. റോബിന്റെ ഫോട്ടോ പിറ്റേന്ന് തന്നെ ഞാന്‍ അയച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ എന്നെ വിളിച്ചിട്ട് അവന്‍ പറഞ്ഞു ചേട്ടാ ഈ നമ്പര്‍ ആര്‍ക്കും കൊടുക്കല്ലേ. ഇത് എന്റെ പേഴ്‌സണല്‍ നമ്പറാണ് എന്ന്. എന്നെ സംബന്ധിച്ച് ലാല്‍ സാറിനെ പോലുള്ള ആള്‍ക്കാരുടെ നമ്പര്‍ പോലും കൈയിലുണ്ട്. പിന്നെയാണ് ഈ ടീമുകള്‍.

More in News

Trending