Connect with us

ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് ഞാന്‍ തിരിച്ചെത്തുന്നത്, അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി; വിവാഹമോചിതയാകുന്നുവെന്ന് ശാലു മേനോന്‍

Malayalam

ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് ഞാന്‍ തിരിച്ചെത്തുന്നത്, അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി; വിവാഹമോചിതയാകുന്നുവെന്ന് ശാലു മേനോന്‍

ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് ഞാന്‍ തിരിച്ചെത്തുന്നത്, അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി; വിവാഹമോചിതയാകുന്നുവെന്ന് ശാലു മേനോന്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. അഭിനയ ലോകത്ത് സജീവമായി തുടരുന്നതിനിടെയാണ് താരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നി്ന്നും താത്ക്കാലിക ഇടവേളയെടുത്ത താരം വളരെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശാലും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറയുരയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം എപ്പോഴും താരം പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം കൊടുത്തിരിക്കുകയാണ് ശാലു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലു. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം പങ്കുവെച്ച് ശാലു എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 49 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം വിവാഹം കഴിച്ചു. ഈ തീരുമാനം ശരിയായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ശാലുവിന്റെ മറുപടി. പതിന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറിയാമായിരുന്നു, പരിചയമുണ്ടായിരുന്നു. അന്നൊരു പ്രൊപ്പോസലുമായി വന്നിരുന്നു.

എന്നാല്‍ പ്രായമായില്ലാത്തതിനാല്‍ പറഞ്ഞ് വിട്ടു. പിന്നീട് ബെര്‍ത്ത് ഡേ വിഷ് ചെയ്തും മറ്റും മെസേജുകള്‍ അയച്ചിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. ജയിലില്‍ നിന്നും ഇറങ്ങുന്ന സമയത്ത് തന്നെ തനിക്ക് വല്ലാത്ത കോംപ്ലക്‌സ് ഉണ്ടായിരുന്നു. ഇനി ആരെന്നെ കല്യാണം കഴിക്കാനാണ് എന്നായിരുന്നു തന്റെ ചിന്ത മുഴുവന്‍. ആ സമയത്തായിരുന്നു ഇങ്ങനൊരു കല്യാണ ആലോചന തനിക്ക് വരുന്നത്. അങ്ങനെയാണ് കല്യാണത്തിലേയ്ക്ക് എത്തുന്നതും. എന്നാല്‍ പിന്നീട് കല്യാണം കഴിക്കേണ്ടായിരുന്നുവെന്ന് പിന്നീടാണ് തോന്നിയിരുന്നതെന്നും ശാലു തന്നെ വ്യക്തമാക്കി.

നമുക്ക് ചുറ്റും ഇത്തരത്തില്‍ അനുഭവിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ട് എന്ന് കൂടി ശാലും വ്യക്തമാക്കി. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാതായി. അപ്പോള്‍ പിന്നെ സെപ്പറേറ്റഡ് ആയി പോകുന്നതല്ലേ നല്ലത്. എനിക്ക് ഡാന്‍സ് പ്രോഗ്രാം ഒക്കെയുണ്ട്. ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് തിരിച്ചെത്തുന്നത്. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി. അപ്പോള്‍ പ്രശ്‌നങ്ങളും തുടങ്ങി.

എനിക്ക് ഡാന്‍സ് ഉപേക്ഷിക്കാന്‍ കഴിയില്ല. ദിവസവും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനേക്കാള്‍ നല്ലത് സെപ്പറേറ്റഡ് ആയി ജീവിക്കുന്നത് തന്നെ ആണ്. അതിന്റെ ബാക്കി കാര്യങ്ങളെല്ലാം നടക്കുകയാണ്. കോടതിയില്‍ കേസ് നടക്കുന്നു. എനിക്കിപ്പോള്‍ കോടതിയില്‍ കയറി കയറി ശീലമായതു കൊണ്ട് അത് ഒരു സൈഡില്‍ കൂടെ പോകുന്നുണ്ട്. ഇനിയും ചേര്‍ന്ന് പോകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടു തന്നെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത് എന്നും ശാലു പറയുന്നു.

മാത്രമല്ല, തന്റെ ജയില്‍വാസത്തെ കുറിച്ചും ശാലു പറഞ്ഞിരുന്നു. ‘ജയിലില്‍ നിന്നും പുറത്ത് വന്നിട്ട് 9 വര്‍ഷമായി. ഞാനും അമ്മയും അമ്മൂമ്മയുമായിരുന്നു ആ സമയത്ത് വീട്ടിലുള്ളത്. 49 ദിവസമാണ് ജയിലില്‍ കിടന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു.ജയിലിലെ കാര്യങ്ങളൊക്കെ സിനിമയില്‍ മാത്രമാണ് കണ്ടുപരിചയം. അഴിക്കകത്ത്, യാതൊരു പരിഗണനയും ഇല്ല. പായ ഇട്ട് തന്നെ കിടക്കണം. എനിക്ക് കിട്ടിയ ഏക പരിഗണന ഞാന്‍ ഒരുപാട് പേര്‍ക്ക് ഒപ്പം അല്ലായിരുന്നുവെന്നതാണ്’.

‘സാധാരണ നിലയില്‍ ഒരു സെല്ലില്‍ 15 പേരൊക്കെയാണ്.ഫാന്‍ ഇടാന്‍ പറ്റില്ല, കൊതുക് ശല്യം അങ്ങനെയൊക്കെ വളരെ ബുദ്ധിമുട്ടി. എല്ലാവരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചു. പല തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവരെയാണ് ജയിലില്‍ വെച്ച് കണ്ടത്. അത് എന്നെ കരുത്തയാക്കി. ജയില്‍ വാസം എന്റെ ജാതകത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസം ഉണ്ട്’.

‘തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ ഞാന്‍ ഭയക്കേണ്ട കാര്യമില്ലല്ലോ. എന്റെ ഡാന്‍സ് സ്‌കൂളിനെ കുറിച്ചായിരുന്നു ജയിലിലായപ്പോള്‍ എനിക്ക് ആശങ്ക. അമ്മയായിരുന്നു സ്‌കൂള്‍ നോക്കി നടത്തിയത്. എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഡാന്‍സ് സ്‌കൂളുകള്‍ ആളുകള്‍ തകര്‍ത്തെന്ന നിലയ്ക്ക് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.

കുട്ടികള്‍ കുറച്ച് പേര്‍ നിര്‍ത്തി പോയിരുന്നു.ആളുകള്‍ എങ്ങനെ എന്നെ കാണുമെന്ന ആശങ്കയൊക്കെ തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന മനോനിലയിലാണ് പിന്നെ ജയിലില്‍ വെച്ച് മുന്നോട്ട് പോയത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോഴും എനിക്ക് കൂടുതല്‍ മനോബലം ലഭിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന ചിന്തയില്‍ തന്നെ മറ്റൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായിരുന്നു’.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top