Connect with us

അവര്‍ എന്റെ കരണത്തടിച്ചു, മരിച്ചപ്പോള്‍ പോലും ഞാന്‍ കാണാന്‍ പോയില്ല; സില്‍ക്ക് സ്മിതയോട് ദേഷ്യമുണ്ടായിരുന്നുവെന്ന് ഷക്കീല

News

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം. ഇപ്പോഴിതാ ഷക്കീല സില്‍ക്ക് സ്മിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുത്.

സില്‍ക്ക് സ്മിതയുമായി എനിക്ക് ഒരു നല്ല ബന്ധമുണ്ടാക്കാനായില്ല. കാരണം അവര്‍ ആരോടും അധികം സംസാരിക്കില്ല. എനിക്ക് വേണമെങ്കില്‍ കള്ളം പറയാം, ഞാനും അവരും വളരെ ക്ലോസായിരുന്നുവെന്ന്.

അവര്‍ മരിച്ചു പോയല്ലോ. പക്ഷെ യാഥാര്‍ത്ഥ്യം അതല്ല. ഞാന്‍ ഹായ് പറഞ്ഞാല്‍ പോലും മുഖം തിരിക്കുമായിരുന്നു. രാവിലെ ഗുഡ് മോണിംഗ് ചേച്ചിയെന്ന് പറഞ്ഞാലും മുഖം തിരിക്കും. അവരുടെ സ്വഭാവം അങ്ങനെയാണ്.

മരിച്ചപ്പോള്‍ പോലും ഞാന്‍ കാണാന്‍ പോയില്ലായിരുന്നു. കാരണം എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു. ഒരു ഷോട്ടില്‍ എന്നെ കരണത്തടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവര്‍ ശരിക്കും അടിച്ചു. നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു.

അപമാനഭാരം മൂലം ഇനി അവിടേക്ക് അഭിനയിക്കാന്‍ വരില്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ എന്താ വലിയ മിനിസ്റ്റര്‍ ആണോ എന്നെ അടിക്കാന്‍ എന്നാണ് ഞാന്‍ ഡാഡിയോടും സംവിധായകനോടും ചോദിച്ചത്’ എന്നും ഷക്കീല പറയുന്നു.

More in News

Trending