Malayalam Breaking News
ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും ഷക്കീല വേണ്ടെന്ന് വെച്ചു… ദിവസം 20,000 രൂപ വെച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും ഷക്കീല അഭിനയിച്ചില്ല…

ബോളിവുഡ് കിംഗ് ഖാനൊപ്പം അഭിനയിക്കാന്‍ കൊതിക്കാത്തവര്‍ ചുരുക്കം. എന്നാല്‍ ഷക്കീല ഈ അവസരം വേണ്ടെന്ന് വെച്ചിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമിറങ്ങുന്ന സാഹചര്യത്തിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കുന്നത്. ഷക്കീലയായി റിച്ച ഛദ്ദ എത്തുന്ന ചിത്രത്തില്‍ രാജീവ് പിള്ളയാണ് നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും ഷക്കീല വേണ്ടെന്ന് വെച്ചിരുന്നു. 2013 ല്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലേക്കാണ് ഷക്കീലയ്ക്ക് ക്ഷണം ലഭിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലേക്ക് പോകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ഷക്കീല പറയുന്നു. അങ്ങനെയാണ് ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നതെന്നും ഷക്കീല പറയുന്നു. ഷാരൂഖിനെയോ രോഹിത് ഷെട്ടിയേയോ താന്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടാകുമെന്ന് കൃത്യമായി പറഞ്ഞില്ല. ദിവസം 20000 രൂപ വെച്ച് നല്‍കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ താന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നും ഷക്കീല പറയുന്നു.
Shakeela walk out from Sharukh Khan movie