ചെറിയ പരിപാടി ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചത്; കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ പരിപാടി നടത്താന്‍ കഴിയുമായിരുന്നു; ആരോപണങ്ങളില്‍ വിശദീകരണവുമായി ഹൈലൈറ്റ് മാള്‍
ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ കോഴിക്കോട് മാൾ അധികൃതർ തടഞ്ഞത് ഏറെ വിവാദമായിരുന്നു ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചെറിയ പരിപാടി ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. നടി ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അവസാന നിമിഷം പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഹൈലറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ വിശദീകരിച്ചു.
സംവിധായകന്‍ ഒമര്‍ ലുലുവും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ പരിപാടി നടത്താന്‍ കഴിയുമായിരുന്നുവെന്നും തന്‍വീര്‍ പറഞ്ഞു. വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
സിനിമയുടെ ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും എന്നാല്‍ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു അറിയിച്ചു.ഇര്‍ഷാദ് ആണ് നല്ല സമയത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്.
ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.
