Connect with us

ഷെയ്ൻ നിഗം കിടിലമെന്ന് വിജയ്

Actor

ഷെയ്ൻ നിഗം കിടിലമെന്ന് വിജയ്

ഷെയ്ൻ നിഗം കിടിലമെന്ന് വിജയ്

മലയാളത്തിലെ ഇക്കൊല്ലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്സിൽ തന്നെ ഏറ്റവുമധികം ആകർഷിച്ചത് ഷെയ്ൻ നിഗമെന്ന് തെന്നിന്ത്യൻ ആരാധകരുടെ ഹരമായി മാറിയ സൂപ്പർ താരം വിജയ് ദേവരകൊണ്ട. ഒരു മുഖ്യധാര മാധ്യമത്തിന്റെ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനടി ശ്രുതി രാമചന്ദ്രനോടാണ് വിജയ് ദേവരകൊണ്ട. വിജയും രശ്മികയും ഒന്നിച്ച് അഭിനയിച്ച ഡിയർ‌ കോമ്രേഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് വിജയ് ഇക്കാര്യം തുറന്നുപറഞ്ഞത്.

കുമ്പളങ്ങിയിലെ ഷെയ്നിന്റെ പ്രകടനത്തെക്കുറിച്ച് ഒരുപാട് പേർ തന്നോട് പറഞ്ഞു പക്ഷേ ഷെയിനിന്റെ ഇഷ്ക്ക് എന്ന ചിത്രത്തിന്റെ ട്രെയിലറാണ് തന്നെ ഏറെ ആകർഷിച്ചതെന്നും വിജയ്പറയുകയുണ്ടായി.

‘പലരും ഡിയർ കോമ്രേഡിനെ സി.ഐ.എ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ റീമേക്ക് ആണെന്ന് വിചാരിക്കുന്നുണ്ടെങ്കിലും ഡിയർ കോമ്രേഡിന് ആ ചിത്രവുമായി ഒരു ബന്ധവുമില്ല. ഇൗ സിനിമയിൽ പേരു സൂചിപ്പിക്കും പോലെ അമിതമായ രാഷ്ട്രീയവുമില്ല. എന്നാൽ ഒരു കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നു വരുന്നയാളാണ് ഈ സിനിമയിലെ നായകൻ. അതാണ് ചിത്രത്തിന് അങ്ങനെ ഒരു പേരു വരാൻ തന്നെ കാരണം’ വിജയ് പറഞ്ഞു.

‘അർജുൻ റെഡ്ഡി ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇൗ ചിത്രത്തിന്റെ സംവിധായകനായ ഭരത് എന്റെയടുത്ത് കഥ പറയാൻ വരുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും ഭരത്തിന്റെ അടുത്തു പോയി കഥ കേൾക്കും. തിരക്കഥ പൂർത്തിയാക്കാൻ ഒരുപാട് സമയമെടുത്തു. ഒരുപാട് മാറ്റങ്ങൾ വരുത്തി. അതിനാണ് ഇത്രയധികം സമയം എടുത്തത്. പക്ഷേ ഇപ്പോൾ ഈ സിനിമ കാണുമ്പോൾ ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് മനസ്സിലാകും’ വിജയ് പറഞ്ഞു.

ഡിയർ കോമ്രേഡിലെ ലില്ലി എന്ന കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ആദ്യ ദിവസം താൻ ശ്രുതിയോട് എങ്ങനെ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് അഭിപ്രായം ചോദിച്ചതും രശ്മിക ഓർത്തെടുത്തു. എന്നാൽ സിനിമ ആരംഭിച്ച ശേഷം താൻ അറിയാതെ തന്നെ കഥാപാത്രമായി മാറിയെന്നും അത് ആ ടീമിന്റെ ഗുണമാണെന്നും രശ്മിക പറഞ്ഞു.

shain nigam-vijay devarkonda

More in Actor

Trending

Recent

To Top