Connect with us

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വൃദ്ധനെ പിടിച്ച് തള്ളി ഷാരൂഖ് ഖാൻ; വൈറലായി വീഡിയോ, പിന്നാലെ വിമർശനം

Bollywood

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വൃദ്ധനെ പിടിച്ച് തള്ളി ഷാരൂഖ് ഖാൻ; വൈറലായി വീഡിയോ, പിന്നാലെ വിമർശനം

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വൃദ്ധനെ പിടിച്ച് തള്ളി ഷാരൂഖ് ഖാൻ; വൈറലായി വീഡിയോ, പിന്നാലെ വിമർശനം

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന വീഡിയോയാണ് വ്യാപക വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.

അടുത്തിടെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ നടന് പാർഡോ കാരിയേറ അവാർഡ് ലഭിച്ചിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇവിടെ നിന്നുള്ള മറ്റൊരു വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. റെഡ് കാർപറ്റിൽ ഫോട്ടോ​ഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടെയാണ് സംഭവം.

ഇതിനിടയിൽ ഒരു വൃദ്ധനെ പിടിച്ച് തള്ളി മാറ്റുന്നതായാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഇത് അദ്ദേഹം തമാശയ്ക്കായി ചെയ്തതാണെന്നും ദേഷ്യത്തിൽ തള്ളിയതല്ലെന്നുമാണ് ചിലർ പറയുന്നത്. എന്നാൽ ചിലർ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. ജീവിതതത്തിലും അഭിനയിക്കുന്ന വ്യക്തിയാണെന്നും ഇത് ഒരു തമാശയായി തോന്നുന്നില്ലെന്നുമാണ് ചിലർ പറഞ്ഞത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാൻ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികം കളക്‌റ്റ് ചെയ്യുകയും ചെയ്തു.

പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റാകുകയും കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. 600 കോടിയിലേറെ രൂപയാണ് ജവാൻ ഇന്ത്യയിൽ നിന്നും നേടിയത്. പിന്നാലെയത്തിയ ഡങ്കിയും സൂപ്പർഹിറ്റായിരുന്നു. തുടർച്ചയായി ലഭിച്ച മൂന്ന് ഹിറ്റുകളിലൂടെ ഒരു വർഷത്തിനുള്ളിൽ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യൻ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാൻ മാറിയിരുന്നു.

More in Bollywood

Trending