Connect with us

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയം തകർക്കാൻ നോക്കി പരാജയപ്പെട്ട ഷാരൂഖ് ഖാൻ !

Malayalam Articles

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയം തകർക്കാൻ നോക്കി പരാജയപ്പെട്ട ഷാരൂഖ് ഖാൻ !

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയം തകർക്കാൻ നോക്കി പരാജയപ്പെട്ട ഷാരൂഖ് ഖാൻ !

മലയാള സിനിമയിൽ എന്നും പ്രേക്ഷകർ കാത്തിരിക്കുന്ന വരവാണ് ഷാരൂഖ് ഖാന്റേത് . ഒരിക്കൽ മലയാളത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തിയതാണ് ഷാരൂഖ് ഖാൻ . പക്ഷെ ഒടുവിലാത്ത മടങ്ങുകയായിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയത്തിലെ വില്ലനായാണ് ഷാരൂഖ് വരേണ്ടിയിരുന്നത് .

1998 ൽ ഫാസിൽ ഒരുക്കിയ ഹരികൃഷ്ണന്സിലാണ് ഷാരൂഖിനെ അഭിനയിപ്പിക്കാനുള്ള ശ്രമം നടത്തിയത്. കഥയൊക്കെ ഷാരൂഖിനും ഇഷ്ടമായി . ചിത്രത്തിൽ ജൂഹി ചൗള സ്നേഹിക്കുന്ന ഗുപ്തനായി എത്താനാണ് ഷാരൂഖിനെ ക്ഷണിച്ചത് .

ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും എങ്ങനെയും ജൂഹിയെ പ്രണയത്തിലാക്കാൻ നടക്കുകയാണ് . ക്ലൈമാക്സിൽ ഗുപ്തനായി ഷാരൂഖ് എത്തി ജൂഹിയുമായി പോകുന്നതൊക്കെയാണ് ആദ്യം ആസൂത്രണം ചെയ്തത്.

ആദ്യം ഇവർ നാലുപേരും ചേർന്നുള്ള ഫോട്ടോഷൂട്ടും നടന്നിരുന്നു . അതുകൊണ്ടു തന്നെ ഷാരൂഖിന്റെ മലയാളം അരങ്ങേറ്റം കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ എന്തുകൊണ്ടോ ഫാസിൽ ചിത്രത്തിൽ ഷാരൂഖിനെ കൊണ്ടുവന്നില്ല.

മാധ്യമങ്ങളൊക്കെ ഏറ്റെടുത്ത വാർത്തക്ക് ഒടുവിൽ ഷാരൂഖ് ചിത്രത്തിലില്ലാതെ എത്തിയപ്പോൾ ആദ്യത്തെ നിരാശയാണ് പ്രേക്ഷകർക്ക് ഉണ്ടായത് . അങ്ങനെ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയത്തിൽ വില്ലനാകാൻ ഷാരൂഖ് ഖാന് സാധിച്ചില്ല .

പക്ഷെ ചിത്രം വൻ ഹിറ്റ് ആയിരുന്നു. സിനിമയുടെ ക്ലൈമക്സൊക്കെ വലിയ വിവാധമായിരുന്നു. അതുകൊണ്ടു തന്നെ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫാൻസിനു അനുസരിച്ച് ചിലേടത്ത് മോഹൻലാൽ ജൂഹിയെ സ്വന്തമാക്കിയപ്പോൾ ചിലേടത്ത് മമ്മൂട്ടി ജൂഹിയെ സ്വന്തമാക്കി . 100 ദിവസം വരെയൊക്കെ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടി .

shahrukh khan once tried to break mohanlal and mammootty love affair with juhi chawla

More in Malayalam Articles

Trending

Recent

To Top