News
എംപയര്‍ മാഗസിന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും; ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന്‍ മാത്രം
എംപയര്‍ മാഗസിന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും; ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന്‍ മാത്രം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ എംപയര്‍ മാഗസിന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന്‍ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍.
ടോം ഹാങ്ക്‌സ് തുടങ്ങി ഹോളിവുഡ് പ്രമുഖര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തില്‍ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. വിവാദങ്ങള്‍ക്കിടയിലും ഈ നേട്ടം കൈവരിച്ച സന്തോഷത്തിലാണ് ആരാധകര്‍.
ഷാരൂഖിന്റെ പത്താന്‍ എന്ന ചിത്രമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ആധാരം. ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
സിദ്ധാര്‍ഥ് ആനന്ദാണ് ഷാരൂഖ് ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചര്‍ച്ചയാകുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രമായുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 2023 ജനുവരി 25ന് ചിത്രം തിയേറ്ററിലെത്തും.
