Bollywood
നേത്ര ചികിത്സ; ഷാരൂഖ് ഖാൻ അമേരിക്കയിലേയ്ക്ക്
നേത്ര ചികിത്സ; ഷാരൂഖ് ഖാൻ അമേരിക്കയിലേയ്ക്ക്
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. സിനിമയിൽ നിന്ന് അദ്ദേഹം ചെറിയൊരു ഇടവേളയെടുത്തെങ്കിലും ആരാധകർക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൽ കുറവൊന്നും സംഭവിച്ചിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ചൊരു വാർത്ത ആരാധകർക്കിടയിൽ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
നേത്ര ചികിത്സയ്ക്കായി ഷാരൂഖ് ഖാൻ അമേരിക്കയിലേയ്ക്ക് പോകുന്നുവെന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ തന്നെ അദ്ദേഹം അമേരിക്കയിലേയ്ക്ക് യാത്ര തിരിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്ത മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാൽ നടന്നില്ല. ഇതിന് പിന്നാലെയാണ് താരം അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നത്. എന്നാൽ നേത്ര ചികിത്സയുടെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2014 ൽ ചെറുതായി കാഴ്ച മങ്ങിയതിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
അതേസമയം രണ്ട് മാസങ്ങൾക്ക് മുമ്പ് താരത്തെ സൂര്യാഘാതമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം കിംഗ് ഖാൻ സിനിമയിൽ വീണ്ടും സജീവമായിട്ടുണ്ട്. 2023 ൽ മൂന്ന് ഹിറ്റുകളാണ് ഷാറൂഖ് ഖാൻ ബോളിവുഡിന് നൽകിയിരിക്കുന്നത്. തുടർപരാജയങ്ങളിൽ ക്ഷീണിച്ചിരുന്ന ബോളിവുഡിനെ കൈപിടിച്ച് ഉയർത്താൻ കിംഗ് ഖാന് സാധിച്ചു.
തുടര്‌ച്ചയായി മൂന്ന് ചിത്രങ്ങൾ ആണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയത്. പത്താൻ’, ‘ജവാൻ’, ‘ഡൻകി’ എന്നീ ചിത്രങ്ങൾ 2,500 കോടിയാണ് ബോളിവുഡിന് നേടികൊടുത്തത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം.
മകൾ സുഹാന ഖാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്. അഭിഷേക് ബച്ചന് ആശംസകൾ അറിയിച്ച അമിതാഭ് ബച്ചൻ ‘സമയമായി’ എന്നും എക്സിൽ കുറിച്ചു.