Connect with us

വിവാഹത്തിലെ എതിർപ്പ്! ഇപ്പോൾ ഓർക്കാൻ പോലുംആഗ്രഹിക്കുന്നില്ല ! അള്ളാഹ് എനിക്ക് തന്ന നിധി; ജീവിതത്തെ കുറിച്ച് ഷഫ്‌ന !

Malayalam

വിവാഹത്തിലെ എതിർപ്പ്! ഇപ്പോൾ ഓർക്കാൻ പോലുംആഗ്രഹിക്കുന്നില്ല ! അള്ളാഹ് എനിക്ക് തന്ന നിധി; ജീവിതത്തെ കുറിച്ച് ഷഫ്‌ന !

വിവാഹത്തിലെ എതിർപ്പ്! ഇപ്പോൾ ഓർക്കാൻ പോലുംആഗ്രഹിക്കുന്നില്ല ! അള്ളാഹ് എനിക്ക് തന്ന നിധി; ജീവിതത്തെ കുറിച്ച് ഷഫ്‌ന !

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് ഷഫ്‌ന. ബാലതാരമായി അഭിനയ ലോകത്തിലേക്ക് കടന്നുവന്ന ഷഫ്‌ന, വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. ഷഫ്‌ന മാത്രമല്ല താരത്തിന്റെ ഭർത്താവ് സജിനും അഭിനയരംഗത്തുണ്ട്.

സജിൻ ഇന്ന് മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം നടൻ ആണ്. സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയെത്തിയാണ് മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം ശിവനായി സജിൻ മാറിയത്. വ്യത്യസ്ഥ അഭിനയ ശൈലിയാണ് ഇരുവരുടെതും . ഒപ്പം താര പരിവേഷങ്ങളൊന്നും ഇല്ലാതെയുള്ള സോഷ്യൽ മീഡിയ ഇടപെടലുകളും ഇരുവരെയും പ്രേക്ഷരുടെ സ്വന്തം താരദമ്പതികളാക്കി .

ഇക്കയെ ഭർത്താവായി കിട്ടിയ ഞാൻ ആണ് ഏറ്റവും ഭാഗ്യവതി. അത് ഞാൻ അന്നും, ഇന്നും, എന്നും പറയുന്ന കാര്യമാണ്. എന്റെ അള്ളാഹ് തന്ന സമ്മാനമാണ് എന്റെ ഇക്ക. എന്നെ ഇത്രയധികം സ്നേഹിക്കുകയും, കെയർ ചെയ്യുകയും, എന്നെ മനസ്സിലാക്കിയിട്ടും ഉള്ള വേറെ ഒരാൾ ഈ ലോകത്ത് ഇല്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന എല്ലാ വിധ സപ്പോർട്ടും, സ്വന്തന്ത്ര്യവും, കെയറും എല്ലാം തരുന്നത് എന്റെ ഇക്കയാണ്. പറഞ്ഞാൽ തീരില്ല. ദൈവത്തിന് നന്ദി എന്ന് മാത്രമാണ് പറയാനുള്ളത് എന്നും ഷഫ്‌ന പറഞ്ഞു.

സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപെടുന്ന ഒരു വ്യക്തി ഒന്നും അല്ല അദ്ദേഹം. ഇഷ്ടം ഉള്ള കാര്യങ്ങൾ ഇഷ്ടം ആണെന്നും, ഇഷ്ടം അല്ലെങ്കിൽ അത് അങ്ങിനെയും തുറന്നു പറയുന്ന വ്യക്തിയാണ് ഇക്ക. എല്ലാം സ്ട്രെയിറ്റ് ഫോർവേർഡ് ആണ്. പക്ഷേ എല്ലാ മനുഷ്യർക്കും ദേഷ്യം ഉണ്ടല്ലോ, അത് മാത്രമേ അദ്ദേഹത്തിനും ഉള്ളൂ. ഷോർട്ട് ടെംപേർഡ് ആണ്. അതുപക്ഷേ വീടിനുള്ളിൽ മാത്രമാണ്. അമ്മയുടെ അടുത്തോ, എന്റെ അടുത്തോ മാത്രമേ അത് ഉണ്ടാകുകയൊള്ളു. എങ്കിലും 5 സെക്കൻഡുകൾക്കുള്ളിൽ തന്നെ ആള് പഴയപടി ആവുകയും അചെയ്യും, അങ്ങിനെ ക്വാളിറ്റി ഉള്ള ആൾ കൂടിയാണ് ഇക്ക ഷഫ്‌ന പറയുന്നു.

വിവാഹം നടന്നപ്പോഴുള്ള അനുഭവത്തെ കുറിച്ചും ഷഫ്‌ന പറയുന്നുണ്ട്. ഞങ്ങളുടെ വിവാഹം ഇന്റർകാസ്റ് ആയത്കൊണ്ട് തുടക്കത്തിൽ അൽപ്പം വിഷയങ്ങൾ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നു പ്രശ്നങ്ങൾ. അതൊന്നും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല, കാരണം കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ വിഷയങ്ങൾ എല്ലാം മാറി ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ പോകുന്നുണ്ട്. എല്ലാവരും ഹാപ്പിയാണ് എന്നാണ് ഷഫ്‌ന പറഞ്ഞത്.

സൗഹൃദമാണ് രണ്ടാൾക്കും വലുതെന്നും ഷഫ്‌ന പറഞ്ഞു. സുഹൃത്തുക്കൾക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യുന്ന ആളുകളാണ്. രണ്ടാൾക്കും സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ ജീവനാണ്. എന്തിനും, ഏതിനും ഞങ്ങൾക്ക് സുഹൃത്തുക്കൾ കഴിഞ്ഞേ ഉളളൂ. ഞങ്ങളുടെ ഈ ജീവിതം തന്നെ സുഹൃത്തുക്കളുടെ പിന്തുണ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. അവർ അവരുടെ തിരക്കുകളിൽ പെട്ടപ്പോഴാണ് ഞങ്ങൾ മാത്രമായി ട്രിപ്പുകൾ പോകാൻ വരെ തുടങ്ങിയത്. അത് വരെയും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് യാത്രകൾ വരെ പോയിട്ടുള്ളത്. പിന്നെ ഞാനും ഇക്കയും ഭാര്യയും ഭർത്താവും എന്നതിലുപരി നല്ല സുഹൃത്തുക്കളാണ്. അത്രത്തോളം സുഹൃത്ബന്ധങ്ങൾക്ക് വാല്യൂ കൊടുക്കുന്നുണ്ട്.

സാജിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷഫ്‌ന പറഞ്ഞതിങ്ങനെയാണ്. ഇക്കായുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ് അന്തിക്കാട്. അവിടെ കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോഴേക്കും, വിശേഷം ഒന്നും ഇല്ലേ വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങി.

അയൽക്കാർ ആണെങ്കിലും ബന്ധുക്കൾ ആണെങ്കിലും കുറെക്കാലം ഇതേ ചോദ്യങ്ങൾ ആയിരുന്നു. പിന്നെ ഇപ്പൊ ഇപ്പൊ അങ്ങനത്തെ ചോദ്യം ഇല്ല. പിന്നെ ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾ ഏറെ ചോദിച്ചത് വിവാഹത്തോടെ അഭിനയം നിർത്തിയോ എന്ന ചോദ്യങ്ങളാണ്. അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല എന്നും ഷഫ്‌ന പറഞ്ഞു.

സജിനെ ഇക്ക എന്ന് വിളിക്കുന്നതിനെകുറിച്ചതും ഷഫ്‌ന പറഞ്ഞു. ഞങ്ങൾ പരസ്പരം വിവാഹം കഴിക്കും എന്ന് ഏകദേശം ഉറപ്പായപ്പോൾ മുതലാണ് ഇനി എന്ത് വിളിക്കും എന്ന തോന്നൽ എന്റെ മനസ്സിൽ ഉണ്ടാകുന്നത്. അങ്ങനെ തന്നെ, ഇക്ക എന്ന് വിളിക്കാൻ എന്നോട് പറയുന്നത് അദ്ദേഹമാണ്. അങ്ങനെയാണ് ഇക്ക എന്ന വിളിയിലേക്ക് എത്തിയത്. എന്നാണ് ഷഫ്‌ന പറഞ്ഞത്.

ഇക്കായുടെ ജീവിതത്തിലേക്ക് എത്തിയപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കാരണം ജീവിതത്തിലേക്ക് എത്തുമ്പോൾ ഒരു മാരീഡ് പേഴ്സൺ ആയിട്ടാണല്ലോ എത്തുക. അപ്പോൾ എന്തായാലും ഉത്തരവാദിത്വങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ഒരു ഭാര്യ എന്ന നിലയിലും മരുമകൾ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടാകും.അതെല്ലാം നല്ല രീതിയിൽ തന്നെ കൊണ്ടുപോകാനും സാധിക്കുന്നുണ്ട് എന്നവസാനിക്കുന്നു ഷഫ്നയുടെ വാക്കുകൾ.

about shafna sajin

More in Malayalam

Trending

Recent

To Top