Connect with us

നേരമെന്ന ചിത്രത്തിൽ വട്ടി രാജയായി വിജയ് സേതുപതിയും, നിവിൻ പോളിയുടെ വേഷത്തിൽ ശബരീഷ് വർമയും അഭിനയിച്ചു ,അതിനു ശേഷം സംഭവിച്ചത്… – ശബരീഷ് വർമ്മ പറയുന്നു

Malayalam Breaking News

കേരളത്തിലും തമിഴിലും യുവാക്കൾ ആഘോഷിച്ച ചിത്രമാണ് നേരം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം സിനിമയ്ക്കും മുൻപ് ഷോർട് ഫിലിമായിരുന്നു. ഷോർട് ഫിലിമിൽ വേഷമിട്ടതാകട്ടെ വിജയ് സേതുപതിയും ശബരീഷ് വർമയുമാണ്. ആ ഷോർട് ഫിലിമിനെ പറ്റിയും വിജയ് സേതുപതിയുമായുള്ള സൗഹൃദത്തെ പറ്റിയും ശബരീഷ് വർമ്മ പങ്കു വെയ്ക്കുന്നു .

” അന്ന് വിജയ് സേതുപതി മെയിന്‍ സ്ട്രീം നടനായിട്ടില്ല. ജൂനിയറായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമൊക്കെ ജോലി നോക്കുന്ന കാലമാണ്. അല്‍ഫോണ്‍സും ഞാനുമൊക്കെ ചേര്‍ന്ന് ആയിടയ്ക്കാണ് ‘നേരം’ എന്ന ഷോര്‍ട്ട് ഫിലിമായി ചെയ്യുന്നത്. സിനിമയാകുന്നതിനു മുമ്പേ അതേ പേരിലുള്ള ഷോര്‍ട്ട് ഫിലിം ആണ് ഇറങ്ങുന്നത്. തമിഴില്‍ വെണ്ണിലാ കബഡിക്കുട്ടം റിലീസായ കാലം. വിജയ് സേതുപതി ആ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ ചെയ്തിരുന്നു. ആ സിനിമയിലെ അഭിനയം കണ്ട് അല്‍ഫോണ്‍സ് വിജയിയെ നേരത്തിലേക്ക് വിളിക്കുകയായിരുന്നു. വട്ടിരാജയായി ബോബി സിൻഹയാണ് സിനിമയിലെത്തിയത്. ഷോര്‍ട്ട് ഫിലിമില്‍ ആ റോള്‍ ചെയ്തത് വിജയ് സേതുപതി ആയിരുന്നു. നിവിന്റെ റോളില്‍ ഞാനും. ആ ഹ്രസ്വചിത്രം എവിടെയും അപ്​ലോഡ് ചെയ്തിട്ടില്ല.

വിജയ് കഠിനാദ്ധ്വാനിയാണ്. പതുക്കെ വളര്‍ന്ന കലാകാരന്‍. ഓഫ് ബീറ്റ് പടങ്ങളാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. അഭിനയസാധ്യത മുഴുവന്‍ അതില്‍ പയറ്റും.ഷോര്‍ട്ട് ഫിലിമുകളിലാണ് വിജയ് ആദ്യം അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് ചെറുതെങ്കിലും സിനിമയില്‍ ചില റോളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നായകനായി ആദ്യമെത്തിയത് തെന്മേര്‍ക്കു പരുവക്കാറ്റ്രിൽ ആണെങ്കിലും പിസ്സയിലൂടെയാണല്ലോ പിന്നീടു വലിയ നടനായി ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്ട് ഫിലിമെടുക്കുന്ന വേളയിലൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട് വിജയ്. തമിഴില്‍ പരീക്ഷണങ്ങൾ ആദ്യമായതു കൊണ്ട് ഒരുപാട് നിർദേശങ്ങൾ കൊടുത്തിരുന്നു. മലയാളത്തിലുള്ള പലതും ഇങ്ങനെ തമിഴില്‍ ചെയ്താല്‍ കുറച്ചു കൂടി നന്നാവും എന്നൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു.

shabareesh varma about neram movie

More in Malayalam Breaking News

Trending

Recent

To Top