Connect with us

സേതുരാമയ്യർ സി ബി ഐ അഞ്ചാം ഭാഗം വരുന്നു .. സ്ഥിരീകരിച്ച് കെ മധു !

Malayalam Breaking News

സേതുരാമയ്യർ സി ബി ഐ അഞ്ചാം ഭാഗം വരുന്നു .. സ്ഥിരീകരിച്ച് കെ മധു !

സേതുരാമയ്യർ സി ബി ഐ അഞ്ചാം ഭാഗം വരുന്നു .. സ്ഥിരീകരിച്ച് കെ മധു !

സേതുരാമയ്യർ സി ബി ഐ അഞ്ചാം ഭാഗം വരുന്നു .. സ്ഥിരീകരിച്ച് കെ മധു !

പ്രേക്ഷകരെ എന്നും ആവേശം കൊള്ളിപ്പിച്ച സിനിമ സീരിസ് ആയിരുന്നു മമ്മൂട്ടിയുടെ സേതുരാമയ്യർ സി ബി ഐ. എസ എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് നാല് ഭാഗങ്ങളിലായി സേതുരാമയ്യർ ഒരുക്കിയത്. ഇപ്പോൾ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കെ മധു . ചിത്രത്തിന് അഞ്ചാം ഭാഗം വരുന്നു.

പുതിയ സിബിഐ നിർമിക്കുന്നതും മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണകൃപ തന്നെയാണ്. ഇതു കൂടാതെ എം. പത്മകുമാർ, അരുൺ ഗോപി എന്നിവർ സംവിധാനം ചെയ്യുന്ന രണ്ടു ചിത്രങ്ങൾ കൂടി കൃഷ്ണകൃപ നിർമിക്കുമെന്നും മധു അറിയിച്ചു. മമ്മൂട്ടിയുടെ ഏക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യർ തിരികെ വരുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയവയാണ് ഇൗ നിരയിൽ നേരത്തേയിറങ്ങിയ ചിത്രങ്ങൾ. എല്ലാം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് തന്നെ അഞ്ചാം ഭാഗത്തിനായുള്ള ആലോചന തുടങ്ങിയെങ്കിലും ഇപ്പോഴാണ് അണിയറക്കാർ ഒൗദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

sethurama iyer returns

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top