general
5 ദിവസം ഭാര്യയായി അഭിനയിക്കാന്‍ 5000 രൂപ, സമ്മതം മൂളിയ സീരിയല്‍ നടിയ്ക്ക് സംഭവിച്ചത്; ആറാം ദിവസം ട്വിസ്റ്റ്
5 ദിവസം ഭാര്യയായി അഭിനയിക്കാന്‍ 5000 രൂപ, സമ്മതം മൂളിയ സീരിയല്‍ നടിയ്ക്ക് സംഭവിച്ചത്; ആറാം ദിവസം ട്വിസ്റ്റ്
മുംബൈയിലെ പ്രമുഖ സീരിയല്‍ നടിയുടെ മുന്നില്‍ ഒരു വാഗ്ദാനവുമായി ആണ് ആ യുവാവ് എത്തിയത്. അഞ്ച് ദിവസത്തേയ്ക്ക് ഭാര്യയായി അഭിനയിക്കണം. 5000 രൂപയും തരും. തരക്കേടില്ലാത്ത കരാര്‍ യുവതിയും സമ്മതിച്ചു. എന്നാല്‍ അഞ്ചാം ദിവസം കഴിഞ്ഞ് ആറാം ദിവസമായതോടെ കാര്യങ്ങള്‍ കൈവിട്ടതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്.
മുംബൈയില്‍ നിന്നും യുവാവിന്റെ മധ്യപ്രദേശത്തെ വീട്ടില്‍ എത്തി അവിടെ കുടുങ്ങിയ 21കാരിയായ നടിയെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. യുവതിയെ അഞ്ച് ദിവസത്തിന് ശേഷവും തടഞ്ഞുവച്ചതോടെ സുഹൃത്തിന് സന്ദേശം അയച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു നടി.
അഞ്ച് ദിവസം കഴിഞ്ഞതിന് ശേഷമാണ് യുവതിയോട് യുവാവ് പറയുന്നത് ഇത് അഭിനയമല്ലെന്നും നടന്നത് യഥാര്‍ത്ഥ വിവാഹമാണെന്നും ഇത് അറിഞ്ഞതോടെയാണ് താന്‍ കുടുങ്ങിയതാണെന്ന് നടി മനസിലാക്കിയത്. യുവതിയുടെ സുഹൃത്ത് ആയിഷയുടെ ഭര്‍ത്താവ് കരണ്‍ മുഖേനയാണ് 21 കാരിയായ നടക്ക് മുകേഷ് എന്നയാളുടെ ഭാര്യയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.
മുകേഷ് എന്നാണ് യുവാവിന്റെ പേര് എന്നാണ് വിവരം. വീട്ടുകാരോട് തന്റെ വധുവയാണ് തന്റെ നാടായ മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ഗ്രാമത്തിലെത്തിയ മുകേഷ് സീരിയല്‍ നടിയെ പരിചയപ്പെടുത്തിയത്. ഇതോടെ അവിടുത്തെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് അവരുടെ വിവാഹം നടത്തി.
തുടര്‍ന്ന് യുവതി വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ ആറാം ദിവസമായതോടെ യുവതി താന്‍ തിരിച്ചുപോവുകയാണെന്ന് യുവാവിനെ അറിയിച്ചു. എന്നാല്‍ ഇതോടെയാണ് ഇയാള്‍ തനിസ്വഭാവം പുറത്തെടുത്തത്. ക്ഷേത്രത്തില്‍ വച്ച് നടന്നത് യതാര്‍ത്ഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നല്‍കിയെന്നും മുകേഷ് യുവതിയോട് പറഞ്ഞു.
കൂടാതെ യുവതിയെ വിട്ടയക്കില്ലെന്നും പറഞ്ഞ് തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ തന്നെ പറഞ്ഞ് പറ്റിച്ചതാണെന്ന് മനസിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് സുഹൃത്ത് ദാരാവി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം പൊലീസ് സ്ഥലത്തെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ മുകേഷിനും, സുഹൃത്തിനും ഇയാളുടെ ബന്ധുക്കള്‍ക്കും എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നാണ് വിവരം. മുകേഷ് ഒളിവിലാണ്. തനിക്കെതിരെ ലൈ ംഗിക അതിക്രമം ഒന്നും ഉണ്ടായില്ലെന്നാണ് സീരിയല്‍ താരം നല്‍കിയ മൊഴി എന്ന് പൊലീസ് അറിയിച്ചു. നടിയെ ഈ കെണിയില്‍ പെടുത്തിയ സുഹൃത്തും ഭര്‍ത്താവിനും വേണ്ടിയും പൊലീസ് അന്വേഷണത്തിലാണ്.
