Connect with us

അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് വലിയ ഓര്‍മകളൊന്നും ഇല്ല; അച്ഛന്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് ഗൗരി പറയുന്നു,

serial

അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് വലിയ ഓര്‍മകളൊന്നും ഇല്ല; അച്ഛന്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് ഗൗരി പറയുന്നു,

അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് വലിയ ഓര്‍മകളൊന്നും ഇല്ല; അച്ഛന്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് ഗൗരി പറയുന്നു,

ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലെ അനുമോളെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം

എല്ലാവരെയും പോലെ ഗൗരിയും പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ചാനലില്‍ പങ്കുവച്ച ആദ്യത്തെ വീഡിയോയില്‍ ആണ് തന്നെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം ഗൗരി പറയുന്നത്. തന്റെ പാട്ടിനെ കുറിച്ചും അഭിനയത്തെ കുറിച്ചും അച്ഛനെ കുറിച്ചും ഒക്കെ ഉള്ള കാര്യങ്ങള്‍ നടി പങ്കുവച്ചു.അച്ഛന്റേത് സംഗീത കുടുംബം ആയതിനാല്‍ ചെറുപ്പം മുതലേ ഗൗരിയ്ക്ക് സംഗീത വാസനയുണ്ട് ഉണ്ടായിരുന്നു. ഒന്നര വയസ്സിലാണ് ആദ്യമായി മൂളി തുടങ്ങിയത് എന്നാണത്രെ അമ്മ പറഞ്ഞത്. അച്ഛന്‍ തന്നെയാണ് ആദ്യത്തെ ഗുരു. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിലൂടെയാണ് സംഗീതത്തെയും അഭിനയത്തെയും എല്ലാം ഗൗരി സീരിയസ് ആയി എടുക്കുന്നത്.നാടകങ്ങളില്‍ ബാലതാരമായി തുടങ്ങി. പിന്നീട് ചില സിനിമകളില്‍ നായികമാരുടെ കുട്ടിക്കാലം ചെയ്തു. പിന്നെ കുറച്ച് സീരിയലുകളും തുടര്‍ച്ചയായി വന്നപ്പോള്‍ പഠനത്തിന് സമയം കിട്ടാതെയായി.

അതോടെ അമ്മ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറഞ്ഞു. ആ സമയത്ത് ആണ് വാനമ്പാടി സീരിയല്‍ വന്നത്. വേണ്ട എന്ന് തന്നെയായിരുന്നു അപ്പോഴും അമ്മയുടെ മറുപടി. അവസാനം സീരിയലിന് വേണ്ടിയുള്ള കാസറ്റിങ് പരസ്യം ചെയ്യാന്‍ പറഞ്ഞു. അത് ചെയ്തതിന് ശേഷം രഞ്ജിത്ത് സാറും ചിപ്പി ചേച്ചിയും ആദിത്യന്‍ സാറും ഞാന്‍ തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.

അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് വലിയ ഓര്‍മകളൊന്നും ഇല്ല. എല്ലാവരും ചോദിക്കാറുണ്ട്, അച്ഛനെ ഓര്‍ക്കുന്നുണ്ടോ എന്ന്. എനിക്ക് മൂന്ന് വയസ്സേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. മൂകാംബികയില്‍ പോയതും എന്നെ എഴുത്തിന് ഇരുത്തിയതും, ആദ്യമായി അവിടെ വച്ച് അച്ഛന്‍ താളം പിടിച്ച് പാട്ട് പഠിപ്പിച്ചതും എല്ലാം ചെറുതായി ഓര്‍ക്കുന്നുണ്ട്. പക്ഷെ എന്റെ സംഗീതത്തിന്റെ എല്ലാം തുടക്കം അച്ഛനില്‍ നിന്നും തന്നെയായിരുന്നു- ഗൗരി പറഞ്ഞു.

ഗൗരിയുടെ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരാണ്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമാണ് ഗൗരിയുടെ അച്ഛന്‍ പ്രകാശ് കൃഷ്ണന്‍. ഒരു വാഹന അപകടത്തില്‍ ആയിരുന്നു അച്ഛന്റെ മരണം. അന്ന് ഗൗരിയ്ക്ക് മൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗൗരിയ്ക്ക് ഒരു ചേട്ടനും ഉണ്ട്. പ്രഷീല എന്നാണ് അമ്മയുടെ പേര്.

More in serial

Trending

Recent

To Top