Connect with us

ഞങ്ങൾ രണ്ടുപേരുമല്ല നൂബിന്‌ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി…ആ കുട്ടി ഒരു ഡോക്ടറാണ് സിനിമ-സീരിയൽ രം​ഗത്തുനിന്നുള്ള വ്യക്തിയല്ല, ഉടൻ തന്നെ അത് നടക്കും, ആ പെൺകുട്ടിയുടെ മുഖം; ആദ്യമായി താരങ്ങളുടെ വെളിപ്പെടുത്തൽ

serial news

ഞങ്ങൾ രണ്ടുപേരുമല്ല നൂബിന്‌ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി…ആ കുട്ടി ഒരു ഡോക്ടറാണ് സിനിമ-സീരിയൽ രം​ഗത്തുനിന്നുള്ള വ്യക്തിയല്ല, ഉടൻ തന്നെ അത് നടക്കും, ആ പെൺകുട്ടിയുടെ മുഖം; ആദ്യമായി താരങ്ങളുടെ വെളിപ്പെടുത്തൽ

ഞങ്ങൾ രണ്ടുപേരുമല്ല നൂബിന്‌ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി…ആ കുട്ടി ഒരു ഡോക്ടറാണ് സിനിമ-സീരിയൽ രം​ഗത്തുനിന്നുള്ള വ്യക്തിയല്ല, ഉടൻ തന്നെ അത് നടക്കും, ആ പെൺകുട്ടിയുടെ മുഖം; ആദ്യമായി താരങ്ങളുടെ വെളിപ്പെടുത്തൽ

കുടുംബവിളക്ക്’ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് നൂബിന്‍ പരമ്പരയില്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന നൂബിന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന കാര്യം അടുത്തിടെയാണ് വെളിപ്പെടുത്തിയത്. കാമുകിയൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നൂബിന്‍ അടുത്തിടെ പങ്കുവച്ചുവെങ്കിലും അതിലൊന്നും ഭാവിവധുവിന്റെ പേരോ, മുഖമോ വെളിപ്പെടുത്തിയിട്ടില്ല.

പരമ്പരയിലെ മറ്റ് താരങ്ങളായ ശ്രീലക്ഷ്മിയാണോ, രേഷ്മയാണോ നൂബിന്റെ കാമുകിയെന്നുള്ള വാർത്തയും പുറത്തുവന്നിരുന്നു

സീരിയലിൽ താരത്തിന്റെ ഭര്‍ത്താവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിന്‍ ജോണിയുമായി രേഷ്‍മ പ്രണയത്തിലാണോയെന്ന് മുന്നേയെല്ലാം പലരും ചോദിച്ചിരുന്നു. എന്നാല്‍ താനും നൂബിനും നല്ല ഫ്രണ്ട്‌സ് മാത്രമാണെന്ന് രേഷ്മ പറഞ്ഞു. ഇപ്പോഴിതാ അതിനെല്ലാമുള്ള വിശദീകരണം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മിയും രേഷ്മയും തുറന്ന് പറയുകയാണ്.

‘ഞങ്ങൾ രണ്ടുപേരുമല്ല നൂബിന്‌ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി. ആ കുട്ടി ഒരു ഡോക്ടറാണ്. ഞങ്ങൾ പരിചയപ്പെട്ടിരുന്നു. സിനിമ-സീരിയൽ രം​ഗത്തുനിന്നുള്ള വ്യക്തിയല്ല. നൂബിനുമായി ‍ഞങ്ങളെ ബന്ധിപ്പിച്ച് കഥകളുണ്ടാക്കരുത്.’ആ കുട്ടിക്കും ചിലപ്പോൾ വിഷമമാകും. നൂബിൻ വൈകാതെ തന്റെ വധുവിന്റെ മുഖം റിവീൽ ചെയ്യും’ ശ്രീലക്ഷ്മിയും രേഷ്മയും പറഞ്ഞു.

വധുവിന്റെ മുഖം മറച്ചുള്ള ഫോട്ടോകൾ പങ്കുവെച്ചാണ് നൂബിൻ പ്രണയം വെളിപ്പെടുത്തിയത്. അതിനാലാണ് സീരിയൽ രം​ഗത്തെ നായികമാരുടെ പേരുകൾ നൂബിനൊപ്പം ചേർത്ത് വാർത്തകൾ വന്നത്.

കുടുംബവിളക്ക് സീരിയലിലെ സുമിത്രയുടെ മകളുടേയും മരുമകളുടേയും കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടിയ രണ്ടുപേരാണ് ശ്രീലക്ഷ്മിയും രേഷ്മയും. മുമ്പ് പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത് കുടുംബവിളക്കിലൂടെയാണ്. പരമ്പരയിൽ മുമ്പ് അമൃത നായർ അവതരിപ്പിച്ചിരുന്ന ശീതൾ എന്ന കഥാപാത്രത്തേയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളും ശ്രീലക്ഷ്മി നടത്താറുണ്ട്. ഫോട്ടോ അയച്ചുകൊടുത്താണ് താൻ കുടുംബവിളക്കിന്റെ ഭാ​ഗമായതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

എല്ലാവർക്കും പ്രിയപ്പെട്ട പരമ്പരയാണല്ലോ. അമൃത പോയപ്പോഴാണ് ശീതളായി അഭിനയിക്കാൻ അവസരം ലഭിച്ചത്. ‘പുറത്തൊക്കെ പോകുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. ചിലപ്പോൾ അമ്മമാരൊക്കെ വന്ന് ശീതളിനെ ഉപദേശിക്കുന്നപോലെ ഉപദേശിക്കും.’ ‘അമ്മയെ ധിക്കരിച്ച് പ്രണയിക്കുകയാണ് സീരിയലിൽ എന്റെ കഥാപാത്രമായ ശീതൾ. അതുകൊണ്ടാണ് അമ്മമാരൊക്കെ വന്ന് ആ കഥാപാത്രത്തിനോട് സംസാരിക്കുന്നപോലെ എന്നോട് സംസാരിക്കുന്നത്.’ ‘ഞാൻ അതെല്ലാം കേട്ട് ചിരിച്ചോണ്ട് നിൽക്കും. അവരുടെ സ്നേഹം നമുക്ക് തരുന്നുണ്ടെങ്കിൽ കാരണം ശീതളിനെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതാണ്’ ശ്രീലക്ഷ്മി പറയുന്നു. ആറ് വർഷമായി ഒരാളുമായി പ്രണയത്തിലാണെന്ന് ശ്രീലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഭിനയരംഗത്തുള്ള ആളല്ല അദ്ദേഹമെന്നും വീട്ടുകാർക്കൊക്കെ അറിയാമെന്നും താരം പറഞ്ഞിരുന്നു.

ശീതളായി ശ്രീലക്ഷ്മി ശ്രദ്ധനേടിയതുപോലെ തന്നെ കുടുംബവിളക്ക് പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായ താരമാണ് രേഷ്‍മ നായര്‍. സുമിത്രയുടെ മകന്‍ പ്രതീഷിന്റെ ഭാര്യ സഞ്‍ജനയായിട്ടാണ് രേഷ്മ സീരിയലിൽ അഭിനയിക്കുന്നത്. സിനിമയാണ് എപ്പോഴത്തേയും ലക്ഷ്യമെന്നും സീരിയലിൽ അഭിനയിക്കുന്നത് ഇഷ്ടമാണെന്നും ഇന്ത്യൻ സിനിമാ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ രേഷ്മ പറഞ്ഞു. പേരും പ്രശസ്തിയും കുടുംബവിളക്ക് സമ്മാനിച്ചതാണെന്നും രേഷ്മ കൂട്ടിച്ചേർത്തു.

More in serial news

Trending