Connect with us

തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും; ജിഷിൻ മോഹന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Actor

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു ജിഷിൻ മോഹനും ഭാര്യ വരദയും. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് രണ്ടുപേരും. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു

അടുത്തിടെ ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. ഇരുവരും ഇക്കാര്യത്തോട് ഇത് വരെയെയും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ജിഷിൻ പങ്കിട്ട ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു

ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും- എന്നാണ് ജിഷിൻ കുറിച്ചത്.

വീഡിയോകളിലോ പോസ്റ്റുകളിലോ പരസ്പരം യാതൊരുവിധ പരാമര്‍ശങ്ങളും ഇല്ലാതെ വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് വരദ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ആയിട്ടില്ല, ആവുമ്പോള്‍ പറയാമെന്നായിരുന്നു ജിഷിന്റെ പ്രതികരണം.

More in Actor

Trending

Recent

To Top