Connect with us

അനിരുദ്ധിന്റെ മുന്നിൽ തലകുനിച്ച് ഇന്ദ്രജ! സുമിത്രയുടെ പവർ തിരിച്ചറിഞ്ഞാൽ കൊള്ളാം..

serial

അനിരുദ്ധിന്റെ മുന്നിൽ തലകുനിച്ച് ഇന്ദ്രജ! സുമിത്രയുടെ പവർ തിരിച്ചറിഞ്ഞാൽ കൊള്ളാം..

അനിരുദ്ധിന്റെ മുന്നിൽ തലകുനിച്ച് ഇന്ദ്രജ! സുമിത്രയുടെ പവർ തിരിച്ചറിഞ്ഞാൽ കൊള്ളാം..

സുമിത്രയുടെ കൈയ്യിൽ നിന്നും ഇത്രയൊന്നും കിട്ടിയിട്ട് ഇന്ദ്രജയ്ക്ക് മതിയായില്ല എന്നാണ് തോനുന്നത്. പുതിയൊരു മനുഷ്യനായി ആശുപത്രിയിലേക്ക് എത്തുന്ന അനിരുദ്ധിനെ വീണ്ടും ചാക്കിലാക്കാനാണ് ഇന്ദ്രജയുടെ പരിപാടി. അതിനുവേണ്ടി, അനി ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇന്ദ്രജ സംസാരം തുടങ്ങുന്നുണ്ട്. പക്ഷെ, അതിന് നല്ലൊരു മറുപടിയും അനിരുദ്ധ് കൊടുക്കുന്നുണ്ട് അത് എന്താണെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.

പക്ഷെ, മകനെ വീണ്ടും പിന്തുടരാനാണ് ഇന്ദ്രജയുടെ തീരുമാനമെങ്കിൽ അതിനുള്ള മറുപടിയും സുമിത്ര കൊടുക്കുന്നുണ്ട്. ആശുപത്രിയിൽ എത്തി ഇന്ദ്രജയെ കണക്കിന് പരിഹസിക്കാൻ തന്നെയാണ് സുമിത്ര പ്ലാനിട്ടിരിക്കുന്നത്. അങ്ങനെയൊക്കെ നടക്കുമോ ഇല്ലയോ എന്നൊക്കെയോ കാത്തിരുന്ന തന്നെ കാണേണ്ടതുണ്ട്.

അതിനോടൊപ്പം തന്നെ വേദികയ്ക്കൊരു പണികൂടെ ഒരുങ്ങുന്നുണ്ട്… വേദികയെ വീട്ടിൽ തനിച്ചാക്കി ശ്രീനിലയത്തിലെ എല്ലാവരും ഒന്നിച്ചു യാത്ര പോകുവാൻ ഒന്നിക്കുകയാണ്. എന്തിന് കൂടെ സിദ്ധാർഥ് വരെയുണ്ട്.. ഈ യാത്രയെക്കുറിച്ച് അറിയുമ്പോൾ തന്നെ തകർക്കാനുള്ള എല്ലാ പരിപാടിയും വേദിക ഒപ്പിക്കും പക്ഷെ, പരിണിതഫലം വേദികയ്ക്കായിരിക്കും ലഭിക്കുന്നത്.. ദുഖിക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല..

പക്ഷെ, ആ സിദ്ദുവിന് വേദികയെയും കൂട്ടി എവിടെ എങ്കിലും പോകാമായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ തന്നെ, നല്ലൊരു ഹണിമൂൺ ട്രിപ്പൊക്കെ വേദിക പ്ലാൻ ചെയ്ത് കൊണ്ട് പോയതാണ്. പക്ഷെ, അവിടെയും വേദികയ്ക്ക് സന്തോഷത്തോടെ ഒന്നിരിക്കാൻ പോലും കഴിഞ്ഞില്ല.. അപ്പോൾ, ഇവരെല്ലാവരും ചേർന്ന് ഒരു യാത്രയൊക്കെ പോകുമ്പോൾ, വേദികയ്ക്ക് വിഷമവും അസൂയയും തോന്നാതിരിക്കുമോ??

സിദ്ധുവിനെ തന്റെ മക്കളുടെ അച്ഛൻ ആയതുകൊണ്ട് മാത്രമല്ലെ… ടൂറിന് കൊണ്ട് പോകുന്നത്. അല്ലാതെ, വീണ്ടും സുമിത്രയുമായി ഒന്നിപ്പിക്കാനുള്ള വഴിയാക്കരുത്. ആ മല്ലികയുടെ സംസാരത്തിൽ അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. മല്ലികയ്ക്കാണ് സീരിയലിൽ സിദ്ധുവിനെയും സുമിത്രയെയും ഒരുമിപ്പിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹം. അതിന്റെ ഒരു ആവശ്യവുമില്ല.. അയാൾ, സ്വന്തം ഇഷ്ട്ടം നോക്കി പോയതാണ്.. അപ്പോൾ അങ്ങനെ തന്നെ ജീവിക്കട്ടെ. മക്കളുടെ അച്ഛൻ എന്നൊരു പരിഗണന മാത്രം നൽകിയാൽ മതിയാകും.

ഇനി പരമ്പരയിൽ, ഇന്ദ്രാജ എന്ന വില്ലത്തിയെയും തകർത്തടിച്ച് മുന്നോട്ട് പോയാൽ, ആകെയുള്ളത് സരസ്വതിയമ്മയും, ശരണ്യയും കൂടി നന്നായാൽ മതി എന്ന അവസ്ഥയാണ്. ഇനി ഉടനെ അതും കൂടി നടന്നാൽ .. കുടുംബവിളക് അവസാനിപ്പിക്കുമോ?? പിന്നെ.. പഴയ പ്രണയത്തിന്റെയും.. ചെറിയൊരു ദുഖത്തിന്റെയും കാറ്റ് രോഹിതിൽ നിന്നും വരുന്നതായി തോന്നുന്നുണ്ട്. പക്ഷെ, ഇതൊന്നും ശ്രദ്ധിക്കാതെ തന്റേതായ ലോകത്തിൽ കുതിച്ചുപായുകയാണ് സുമിത്ര.

More in serial

Trending

Recent

To Top