Connect with us

ഒരു സീരിയൽ നടിയ്ക്കും കിട്ടാത്ത സ്വീകരണം, സാന്ത്വനത്തിലെ അഞ്ജലിയ്ക്ക് കിട്ടിയപ്പോൾ! അഞ്ജുവിനെ കാണാൻ ജനം തടിച്ച് കൂടി,ആരാധകരുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് താരം

serial

ഒരു സീരിയൽ നടിയ്ക്കും കിട്ടാത്ത സ്വീകരണം, സാന്ത്വനത്തിലെ അഞ്ജലിയ്ക്ക് കിട്ടിയപ്പോൾ! അഞ്ജുവിനെ കാണാൻ ജനം തടിച്ച് കൂടി,ആരാധകരുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് താരം

ഒരു സീരിയൽ നടിയ്ക്കും കിട്ടാത്ത സ്വീകരണം, സാന്ത്വനത്തിലെ അഞ്ജലിയ്ക്ക് കിട്ടിയപ്പോൾ! അഞ്ജുവിനെ കാണാൻ ജനം തടിച്ച് കൂടി,ആരാധകരുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് താരം

സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അനിൽ. സാന്ത്വനം സീരിയൽ ആരാധകർക്കിടയിൽ പ്രശസ്തി നേടാനുള്ള പ്രധാനകാരണം ശിവാജ്ഞലി ഫാൻസ്‌ തന്നെയായിരുന്നു.

സീരിയൽ ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ശിവനും അഞ്ജലിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. പ്ലസ്ടു എന്ന മലയാള സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പി‌ച്ച് തിളങ്ങിയ സജിന്റെ ആദ്യ സീരിയലാണ് സാന്ത്വനം. ശിവൻ എന്ന കഥാപാത്രമാണ് സജിനും കരിയർ ബ്രേക്കായത്. ഗോപിക അനിലിന്റെ ആദ്യ സീരിയലാണ് സാന്ത്വനമെങ്കിലും ചെറുപ്പം മുതൽ മലയാളികൾ കണ്ട് തുടങ്ങിയ മുഖമാണ് ഗോപികയുടേത്.

ബാലേട്ടൻ അടക്കമുള്ള മലയാള സിനിമകളിൽ ബാലതാരമായി വേഷമിട്ട ഗോപിക ആദ്യമായി നായികയായത് സാന്ത്വനം സീരിയലിലൂടെയാണ്. ഇപ്പോൽ ഗോപികയ്ക്ക് കേരളത്തിലാകാമാനം നിരവധി ആരാധകരുണ്ട്. സാന്ത്വനം സീരിയലിൽ നിരവധി ഭാര്യാ ഭർത്താക്കന്മാർ ഉണ്ടെങ്കിലും ശിവാഞ്ജലി കോമ്പോയ്ക്കാണ് ആരാധകർ ഏറേയും. പലരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് അഞ്ജലിയും ശിവനും വിവാഹിതരായത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹിതരായതിനാൽ തുടക്കത്തിൽ അഞ്ജലിയും ശിവനും തമ്മിൽ വഴക്കും പിണക്കവുമായിരുന്നു. പിന്നീടാണ് ഇരുവരും പരസ്പരം അറിഞ്ഞ് സ്നേഹിച്ച് തുടങ്ങിയത്.

ശിവാഞ്ജലി എന്നാണ് ആരാധകർ ഇരുവരേയും ഓമനിച്ച് വിളിക്കുന്നത്. നടി എന്നതിലുപരി ഡോക്ടർ കൂടിയാണ് ഗോപിക അനിൽ. ഇപ്പോൾ കണ്ണൂരിലെ കുരുടൻ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഗോപികയുടെ വീഡിയോയാണ് വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാൻ ഗോപിക എത്തിയത്. കേരള സാരിയിൽ മുല്ലപ്പൂ ചാർത്തി മലയാളി മങ്കയായിട്ടാണ് ഗോപിക എത്തിയത്. താരം വരുന്നുണ്ടെന്നറിഞ്ഞ് നിരവധി പേരാണ് ഉത്സപറമ്പിൽ തടിച്ച് കൂടിയത്. വഴിനീളെ പ്രിയതാരത്തെ വരവേൽക്കാൻ ആളുകൾ തിങ്ങി നിൽപ്പുണ്ടായിരുന്നു.

‘അഞ്ജു… അഞ്ജു…’ എന്ന് വിളിച്ചുകൊണ്ടാണ് വീട്ടമ്മമാരടക്കമുള്ളവർ ഗോപിക അനിലിന് ചുറ്റും കൂടിയത്. പിന്നീട് സെൽഫി എടുക്കാനും കൈയ്യിൽ പിടിച്ച് പരിചയപ്പെടാനുമുള്ള തിരക്കായിരുന്നു ആരാധകർക്ക്. ആളുകളുടെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുവെന്നാണ് ഗോപിക പ്രതികരിച്ചത്.

സാന്ത്വനം സീരിയൽ ഇപ്പോൾ ഏഷ്യാനെറ്റിൽ റേറ്റിങിൽ‌ മുന്നിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ്. സാന്ത്വനം വീട്ടിലേക്ക് തമ്പി എത്തിയത് മുതലാണ് സീരിയൽ റേറ്റിങിൽ ഒന്നാം സ്ഥാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ആകാംഷ നിറഞ്ഞ എപ്പിസോഡുകളിലൂടെയാണ് സാന്ത്വനം സഞ്ചരിക്കുന്നത്.

More in serial

Trending

Recent

To Top