Connect with us

ഋഷ്യയെ തകർക്കാൻ മിത്ര ഒരുങ്ങി, ജഗ്ഗു നിന്റെ കളിയൊന്നും ഇനി നടക്കില്ല!

serial

ഋഷ്യയെ തകർക്കാൻ മിത്ര ഒരുങ്ങി, ജഗ്ഗു നിന്റെ കളിയൊന്നും ഇനി നടക്കില്ല!

ഋഷ്യയെ തകർക്കാൻ മിത്ര ഒരുങ്ങി, ജഗ്ഗു നിന്റെ കളിയൊന്നും ഇനി നടക്കില്ല!

മിത്രയ്ക്ക് ഋഷിയും സനയും ചേർന്ന് കിടിലൻ പണിയല്ലേ കൊടുത്തത്, എന്തയാലും ഇതിനുള്ള തിരിച്ചടി നൽകാതെ മിത്രയ്ക്കും ടീമിനും സമാധാനം വരില്ലെന്നാണ് തോന്നുന്നത്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്, പക്ഷെ, അതിനെ എല്ലാം ഋഷിയും സൂര്യയും ചേർന്ന് തകർക്കും എന്ന് നമുക്കറിയാം.

ഇന്നലത്തെ എപ്പിസോഡിൽ കാറിൽ നിന്നും മിത്ര ഇറങ്ങിപോയതാണ് കോമഡിയായി തോന്നിയത്. എന്റെ പൊന്നോ.. ആ മിത്രയെ ഋഷിയും സനയും കൂടി ചേർന്ന് കൊല്ലാതെ കൊന്നു എന്ന് പറയുന്നതാ നല്ലത്. മിത്ര ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല ഇതുപോലൊരു പണികിട്ടുമെന്ന്. എന്നാൽ, അതിനൊപ്പം തന്നെ സനയും നിന്ന് എന്ന് വേണം പറയാൻ. കാറിൽ നിന്നും മിത്രയെ ഇറക്കി വിട്ടിട്ട് സൂര്യയെ മുൻ സീറ്റിൽ ഇരുത്തിയപ്പോഴുള്ള ഋഷിയുടെ ആ കള്ള ചിരി, എന്റെ പൊന്നോ.. കള്ള കാമുകന്റെ കാര്യം. എന്തായാലും, ഋഷിയുടെ ഈ നിലപാട് പൊളിച്ചു എന്ന് തന്നെ പറയാം. എല്ലാവരുടെയും മുന്നിൽ വെച്ചുള്ള സംസാരവയും നല്ലതു തന്നെ ആയിരുന്നു.

പിന്നെ.. സൂര്യയെ തട്ടിക്കൊണ്ടു പോകൽ അത്ര റിസ്ക് ഉള്ള ടാസ്ക് അല്ല ജഗ്ഗു. ഡിഫെറെൻറ് ആയിട്ട് എന്തേലും ഉണ്ടേൽ കാണിക്ക്. ആലഞ്ചേരി ട്രാക് ഇൽ ആകെ കൊള്ളാവുന്നത് ജഗൻ മാത്രയിരുന്നു.. ഇങ്ങനെ എപ്പോഴും എപ്പഴും വന്നു വെറുപ്പിക്കരുത്. ഇന്നലെ വന്ന ജഗന് കൊടുക്കുന്ന ഇമ്പോർട്ടൻസ് പോലും എന്താണ് നിങ്ങൾ ആദിക്ക് കൊടുക്കാത്തത്.എത്രയോ കഴിവുള്ള നടൻമാർ നമ്മുടെ ഇന്ഡസ്ട്രിയിലുള്ള കാര്യം മറന്നോ.. ഞങ്ങൾ കെല്ലാവർക്കും ആദി സർ കൂടി സീരിയലിൽ വേണമെന്നുണ്ട്.

അതുപോലെ, നിരവധി നെഗറ്റീവ് കഥാപാത്രങ്ങൾ സീരിയലിലുണ്ട്, ഇനിയും കുറേപേര് കൊണ്ട് വരുമ്പോൾ, അത് പോസിറ്റീവ് ആയിട്ട് നിൽക്കുന്നവർക്കുള്ള വെല്ലുവിളി ആയിരിക്കും. മാത്രവുമല്ല, ഇത് സൂര്യയുടെ പഠനത്തെയും ബാധിക്കും, അതിൽ ചിലരിൽ മനം മാറ്റം ഉണ്ടാക്കിക്കൂടെ.

ലക്ഷ്മിയുടെ സ്വാധീനം അനന്തനീൽ ക്രമേണ വന്നുകൂടെ. മക്കളിലും ചില മാറ്റങ്ങൾ ഉണ്ടാക്കിക്കൂടെ. എന്തിനും പോന്ന ജഗനും റാണിയമ്മയും തന്നെ ധാരാളം.സൂര്യ curricular,co curricular മേഖലയിൽ പ്രശസ്തമായ വിജയം എത്തിപിടിക്കണം . അതിലൂടെ കോളേജ് പ്രശസ്തിയിലെത്തണം . അംഗീകരിക്കാൻ കഴിയാത്ത വരുടെ തല കുനിയുകയും ചെയ്തിരുന്നെങ്കിൽ കുറച്ചും കൂടെ നല്ലതായിരിക്കും.

ഇനി ജഗൻ പറയുന്നതുപോലെ സുരയെയും ടീച്ചറെയും തമ്മിൽ തെറ്റിക്കാനാണ് പരിപാടിയെങ്കിൽ, അതിനൊരിക്കലും ഇടവരുത്തരുതെന്നുകൂടി പറയാനുണ്ട്.

കഴിഞ്ഞ ആഴ്ചയിലെ ഓരോ എപ്പിസോഡും എടുത്താൽ എല്ലാം തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ പ്രേക്ഷകരുടെ ആഗ്രഹവും പോലെയും ആയിരുന്നു. അതിനുള്ള പ്രധാന കാരണം കോളേജ് സീനുകൾ ആയിരുന്നു എന്നതാണ്. പിന്നെ, ആ ലൈബ്രറി എപ്പിസോഡ് അത് പറയേണ്ട കാര്യമില്ല, എപ്പോഴൊക്കെയോ നമ്മൾ ആഗ്രഹിച്ച സീനുകളായിരുന്നു.

More in serial

Trending

Recent

To Top