Connect with us

പുതിയ നമ്പറുമായി കുഞ്ഞിയും അനന്തനും! രണ്ടിനെയും പൊളിച്ചടുക്കി ഋഷി! പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ

serial

പുതിയ നമ്പറുമായി കുഞ്ഞിയും അനന്തനും! രണ്ടിനെയും പൊളിച്ചടുക്കി ഋഷി! പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ

പുതിയ നമ്പറുമായി കുഞ്ഞിയും അനന്തനും! രണ്ടിനെയും പൊളിച്ചടുക്കി ഋഷി! പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ

കൂടെവിടെ പ്രേക്ഷകർ എല്ലാവരും നയനയുടെ ഋഷി ടീവിയിൽ കാണാൻ കാത്തിരിക്കുകയാണ്. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും നമ്മുടെ ആദികേശവ കോളേജും അതു പോലെ നല്ല അസ്സൽ ക്യാമ്പസ് പ്രണയവും ഒക്കായി കൂടെവിടെ ജൈത്രയാത്ര തുടങ്ങുകയാണ്. ജനറൽ പ്രോമോ വന്നത് മുതൽ കൂടെവിടെ ഫാൻസ്‌ അക്ഷമരായി കാത്തിരിക്കുകയാണ്. ഇത് ഹൃദയം തൊടുന്ന ക്യാമ്പസ്‌ പ്രണയ കഥ ഇപ്പോഴാണ് ക്യാമ്പസ് പ്രണയ കഥ എന്ന ടൈറ്റിലിനോട് നീതി പുലർത്തിയത് എന്നൊക്കെയാണ് പ്രൊമൊ കണ്ടതിന് ശേഷം ഫാൻസ്‌ പറയുന്നത്.

ഋഷിയും സൂര്യയും കോളേജിൽ തിരിച്ച എത്തുന്നതും നീതു നിമയു സൂര്യയക്ക് റോസ് കൊടുത്ത സ്വീകരിക്കുന്നതും ഒക്കെ പ്രമോയിൽ നമ്മൾ കണ്ടിരിന്നു. അത് സൂര്യക്ക് അടുത്ത പണി കൊടുക്കാനായിരിക്കും എന്നതിൽ സംശയം ഒന്നും വേണ്ട .റോസ് വാങ്ങാൻ മടി കാണിക്കുന്ന സൂര്യയോട് എന്താ ഞങ്ങളോട് കൂട്ടു കൂടാൻ താല്പര്യം ഇല്ലേ എന്നൊക്കെ അവർ ചോദിക്കുന്നുണ്ട് … ഋഷിയോട് മനപൂർവും ചേർന്ന് നടക്കുന്ന മിത്രയെ നോക്കി ” പുതിയ അടവ് കൊള്ളാലോ മോളേ” എന്ന മട്ടിൽ ഒരു പുച്ഛ ചിരിയോടെ ബോൾഡ് ആയി നില്ക്കുന്ന സൂര്യയെയും പ്രമോയിൽ കാണാം .

മോളെ, മിത്രയെ വെറുതെ ഋഷിയുടെ പുറകെ നടന്നു സമയം കളയണ്ട ഋഷി സൂര്യക്കുള്ളതാണ് എന്നാണ് ഫാൻസ് പറയുന്നത്. എല്ലാ കൂടെവിടെ പ്രേക്ഷകർക്കും ഒരു സന്തോഷ വർത്തകൂടിയുണ്ട് നമ്മുടെ പ്രാണിയമ്മ എന്ന പേരുപോലെ നമ്മൾ മാറ്റഒരാൾക്ക് ഇട്ട പേരുകൂടി ഹിറ്റ് ആയി. ആ പേരും നമ്മുടെ റൈറ്റർ മാമൻ എടുത്തിട്ടുണ്ട്. വരുന്ന എപ്പിസോഡിൽ അതും കാണാൻ കഴിയും.

സൂര്യമായുള്ള വിവാഹത്തിന് സമ്മതം എഗ്രിമെന്റായി എഴുതി ഒപ്പിട്ടു കൊടുക്കണമെന്ന് ഋഷിയുടെ ആവശ്യത്തിൽ റാണിയമ്മയും കൂട്ടരും ഒന്ന് അടിപതറി നിൽക്കുവാണ് . അതിൽ നിന്ന് കരകയറാൻ പുതിയ നമ്പറുകളുമായി ആനന്തനും കുഞ്ഞിയും ഋഷിയുടെ അടുത്ത ചെല്ലുന്നതും അതിനു ഋഷിയുടെ മറുപടിയും ഒക്കെ ആണ് ഇനിയുള്ള ഹൈലൈറ്റ്. ഋിഷി രണ്ടിനെയും അലക്കുന്ന് സീനുകൾ അടിപൊളിയാണ് . ഇതാണ് കൂടെവിടെ, ഇത് കണ്ടാണ് ഞങ്ങൾ കണ്ട് തുടങ്ങിയത്. അല്ലാതെ ഒന്നര മാസം റൈറ്റർ കാട്ടികൂട്ടിയതല്ല. ഋഷി സാറിന്റെയും സൂര്യയുടെയും നിറമാർന്ന ക്യാമ്പസ് പ്രണയയാത്രക്കായിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഋഷിയുടെയും സൂര്യയുടെയും പ്രണയകഥയിക്കടയിലും മറക്കാൻ പാടില്ല മിത്രയെ. റാണിയെക്കാൾ അപകടകാരിയാണ് മിത്ര. അവൾ എന്തൊക്കെ ചെയ്യും എന്ന് കണ്ടു തന്നെ അറിയണം. ജനറൽ പ്രോമോയിൽ മിത്ര സൂര്യയെ കുടുക്കാൻ എന്തോ പണി ഒപ്പിച്ചിട്ടുണ്ട് എന്ന് കാൻിക്കുന്നുണ്ട് . പഠനവുമായി ബന്ധപ്പെട്ട് ചോദ്യ പേപ്പറിൽ എന്തോ കള്ളം കാണിക്കുന്നുണ്ട്. അത് നിസ്സാരമായി തള്ളി കളയാൻ കഴയില്ല. ഇത് പ്രശ്നമാകാനും സൂര്യയ ഇത് മിത്രയോടുള്ള ദേഷ്യം കൊണ്ട് പറയുന്നതാണ് എന്ന് വരുത്തി തീർക്കാനും…ഇത് വഴി ഋഷിയെയും സൂര്യയെ തമ്മിൽ അത്തരത്തിൽ തെറ്റുക്കാനും ഋഷി മിത്രക്കൊപ്പം നിൽക്കാനുമുള്ള സാധ്യതകാണുന്നുണ്ട്. അങ്ങനെ എന്തെങ്കിലും വരുവാണെങ്കിൽ സൂര്യയുടെ ആത്മഭിമാനം വെച്ചിട്ട് ഋഷിയോട് പിണങ്ങാനും മതി. ഇത്തരത്തിലാന്നോ കഥ മുന്നോട്ട് പോകാൻ സാധ്യതയുണ്ട് .

ഇത്തരത്തിൽ എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങളും സംഭവിക്കാൻ ഇടയുണ്ട് . ഏതായാലും അടുത്ത രണ്ട് ആഴ്ച്ചത്തേക്ക് ക്യാമ്പസ് പ്രണയം തന്നെ പ്രതിക്ഷിക്കാം. എങ്കിലും മിത്രയെ കരുതിയിരിക്കണം .മിത്ര എന്തെങ്കിലും പുതിയ അടവുകൾ പയറ്റി വന്നാൽ പോലും ഋഷി അതിനെ എങ്ങനെ നേരിടുന്നു എന്നൊക്കയാണ് കാണണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത് . എന്ത് സംഭവിച്ചലും സൂര്യയെ ചേർത്ത് പിടിക്കുന്ന ഋഷിയും, അതുപോലെ തന്നെ സൂര്യ കൈമൾ തന്നെയാണ് തുടക്കം മുതലേ പരമ്പരയിലെ ഹൈലൈറ്റ്. സൂര്യയുടെ പഠനം സൂര്യയെ ചുറ്റിപ്പറ്റിയാണ് കഥ. സൂര്യ സൂര്യയെ തന്നെ സംരക്ഷിക്കണം അതും കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നുന്നത്.

More in serial

Trending

Recent

To Top