Connect with us

ലോക്ഡൗണിൽ വിവാഹിതരായ മിനിസ്ക്രീൻ താരങ്ങള്‍

serial

ലോക്ഡൗണിൽ വിവാഹിതരായ മിനിസ്ക്രീൻ താരങ്ങള്‍

ലോക്ഡൗണിൽ വിവാഹിതരായ മിനിസ്ക്രീൻ താരങ്ങള്‍

ബിഗ് സ്‌ക്രീനിലേക്കാൾ മിനിസ്ക്രീൻ താരങ്ങളോട് ഒരു പ്രതേക ഇഷ്ടക്കൂടുതലാണ് മലയാളി പ്രേക്ഷകർക്ക്. താരങ്ങളുടെ വിവാഹവും ഏറെ ആഘോഷമാക്കി മാറ്റാറുണ്ട് പ്രേക്ഷകർ. എന്നാൽ ഇക്കുറി ലോക്ഡൗൺ കാലത്ത് നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളോടൊപ്പം തന്നെ അപ്രതീക്ഷിതമായെത്തിയ പ്രണയവിവാഹങ്ങളും നടന്നിരുന്നു . ഇതിൽ പലതും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹിതരായ താരങ്ങള്‍ ഇവരാണ്.

ഭ്രമണം എന്ന സീരിയലിലെ ഹരിതയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്വാതി. ഭ്രമണത്തിലെ ക്യാമറാമാനായിരുന്ന പ്രതീഷ് നെന്മാറ ആണ് സ്വാതിയെ വിവാഹം ചെയ്തത്. മേയ് 29ന് ആയിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് സെറ്റിലെ സൗഹൃദം പ്രണയമായി വളരുകയും ഇത് വിവാഹത്തിൽ എത്തുകയുമായിരുന്നു. ഹരിതയെന്ന കഥാപാത്രത്തെ യായിരുന്നു സ്വാതി സീരിയലിയിൽ ആവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതി അഭിനയിച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് പ്രേക്ഷകരിലേക്ക് എത്തിയത് .ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.

ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അമല ഗിരീശന്റെ വിവാഹ വാർത്തയും മേയ് മാസത്തിലാണ് ആരാധകരെ തേടിയെത്തിയത്. തമിഴ്നാട് സ്വദേശിയും ക്യാമറാമാനുമായ പ്രഭുവിനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. ഏറെ നാളത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലെത്തിയത്.

നീലക്കുയിൽ പരമ്പരയിലെ റാണി ആയെത്തി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയ ലത സംഗരാജു ജൂൺ 14ന് ഹൈദരബാദിൽ വെച്ച് വിവാഹിതയായി . നീലക്കുയിൽ എന്ന സീരിയലിലെ റാണിയാണ് ലതയെ മലയാളികൾക്ക് സുപരിചിതയാക്കിയത്. വരൻ സൂര്യ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്.വിവാഹ വാർത്തയെകുറിച്ചുള്ള സൂചന ലത പിറന്നാൾ ദിനം ആദ്യമായി പങ്ക് വെച്ചത് . ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

കുടുംബവിളക്ക് സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പാര്‍വതിയുടെ വിവാഹം ജൂലൈയിൽ ആയിരുന്നു. കുടുംബവിളക്കിലെ ക്യാമറാമാനായ അരുൺ ആണ് പാർവതിയെ ജീവിതസഖിയാക്കിയത്. മൂന്നു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. സീരിയൽ താരം മൃദുല വിജയ്‌യുടെ സഹോദരിയാണ് പാർവതി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായും കറുത്ത മുത്ത്, കുഞ്ഞാലി മരയ്ക്കാർ എന്നീ സീരിയലുകളിലെ നായകനുമായി മിനിസ്ക്രീനിൽ തിളങ്ങിയ പ്രദീപ് ചന്ദ്രൻ ജൂലൈ 12ന് ആണ് വിവാഹിതനായത്. വധു അനുപമ ഇൻഫോസിസ് ജീവനക്കാരിയാണ്. കരുനാഗപ്പള്ളിയിലെ വധൂഗ‍ൃഹത്തിലായിരുന്നു ചടങ്ങുകൾ.

ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ടെലിവിഷന്‍ അവതാരക മീര അനിലിന്റെ വിവാഹം. മല്ലപ്പളി സ്വദേശി വിഷ്ണുവാണ് മീരയെ താലി ചാർത്തിയത്. ജൂൺ 5ന് നിശ്ചയിച്ച വിവാഹം കോവിഡ് പ്രതിസന്ധികളെത്തുടർന്ന് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു.

More in serial

Trending

Recent

To Top