Connect with us

എല്ലാ ശത്രുക്കളിൽ നിന്നും സൂര്യയെ രക്ഷിക്കാൻ ഒരുങ്ങി ഋഷി: അവസാന അങ്കത്തിനൊരുങ്ങി മിത്ര, പുതിയ വഴികളിലൂടെ നീങ്ങാൻ ഋഷ്യ; ആദിസാറിന്റെ അഭാവം നൊമ്പരപ്പെടുത്തുന്നത് പ്രേക്ഷകരെ…

serial

എല്ലാ ശത്രുക്കളിൽ നിന്നും സൂര്യയെ രക്ഷിക്കാൻ ഒരുങ്ങി ഋഷി: അവസാന അങ്കത്തിനൊരുങ്ങി മിത്ര, പുതിയ വഴികളിലൂടെ നീങ്ങാൻ ഋഷ്യ; ആദിസാറിന്റെ അഭാവം നൊമ്പരപ്പെടുത്തുന്നത് പ്രേക്ഷകരെ…

എല്ലാ ശത്രുക്കളിൽ നിന്നും സൂര്യയെ രക്ഷിക്കാൻ ഒരുങ്ങി ഋഷി: അവസാന അങ്കത്തിനൊരുങ്ങി മിത്ര, പുതിയ വഴികളിലൂടെ നീങ്ങാൻ ഋഷ്യ; ആദിസാറിന്റെ അഭാവം നൊമ്പരപ്പെടുത്തുന്നത് പ്രേക്ഷകരെ…

മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കൂടെവിടെ. ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര ത്രസിപ്പിക്കുന്ന പ്രണയ നൊമ്പര മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പരമ്പരയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ് . പ്രണയം ഏതൊക്കെ തരത്തിൽ വർണ്ണിക്കപ്പെട്ടെന്നാലും ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയ രംഗങ്ങൾക്ക് ഒരു പുതുമയാണ്. കൂടെവിടെയുടെ വിജയം എന്തെന്ന് ചോദിച്ചാൽ ഉറപ്പായും പലർക്കും പല അഭിപ്രായങ്ങളും പറയാനുണ്ടാകും. അധികം ക്ലിഷേ അടിപ്പിക്കാത്ത സ്റ്റോറി ആണ് , അതോടൊപ്പം ഋഷികേശിനും സൂര്യ കൈമളിനും മിനിസ്‌ക്രീനിൽ ജീവൻ കൊടുക്കുന്നത് ബിപിൻ ജോസും അൻഷിദയുമാണ്. അവരാണ് കൂടെവിടെയുടെ നെടുന്തൂൺ എന്നുപറഞ്ഞാലും തെറ്റില്ല.

അപ്പോൾ പിന്നെ കൂടെവിടെയുടെ ഐശ്വര്യമായ അഥിതി ടീച്ചറോ ? എന്നും ചോദിക്കും . കാരണം അതിഥി ടീച്ചർ ഇല്ലാതിരുന്ന കുറച്ച് എപ്പിസോഡുകൾ ഉണ്ടായിരുന്നു. അന്ന് ടീച്ചറെ കാണിക്കണം എന്നും പറഞ്ഞും ആരാധകർ എത്തി. അതുപോലെ ആദി സാർ, കൂടെവിടെ കഥ പൂർണമാകണമെങ്കിൽ ആദി സാറും അതിഥി ടീച്ചറും ഒരുമിക്കണം. അപ്പോൾ ആദി സാറിന്റെ അഭാവം ഇന്നും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്.

ഋഷിയുടെയും സൂര്യയുടെയും പ്രണയത്തിലേക്ക് വന്നാലോ… പ്രണയം പലപ്പോഴും ഉന്മാദത്തിലേക്ക് എത്തുമ്പോഴായിരിക്കും വിരഹത്തിന്റെ കാറ്റ് വീശുന്നത്. വിരഹം ഋഷ്യയ്ക്ക് ഇടയിലേക്ക് കൊണ്ടുവരുവാൻ റാണിയമ്മയും ജഗന്നാഥനും മിത്രയുയും കഠിന പ്രയത്നം നടത്തിയിട്ടും, ഋഷിയെയും സുര്യയെയും രണ്ടു ദിശകളിലേക്ക് വഴി തെളിച്ച് വിടാൻ കഴിഞ്ഞില്ല. അവസാനമായി റാണിയമ്മ സൂര്യയെ ഉപേക്ഷിക്കാൻ പറഞ്ഞപ്പോഴുള്ള ഋഷിയുടെ പ്രതികരണത്തിൽ നിന്നെങ്കിലും ഇവരുടെ പ്രണയത്തിന്റെ ആഴം എത്രമാത്രമാണെന്ന് റാണിയമ്മ മനസ്സിലാക്കിയിരുന്നെങ്കിൽ എത്രത്തോളം നന്നാകുമായിരുന്നു. അത് മനസ്സിലാക്കണമെങ്കിൽ റാണിയമ്മ ഋഷി എന്താണെന്ന് മനസ്സിലാക്കണമായിരുന്നു.

ഋഷിയെയും സുര്യയെയും മാത്രമല്ല, അവർ തമ്മിലുള്ള സ്നേഹം, വിശ്വാസം ഇതൊക്കെയും എത്രമാത്രമാണെന്ന് അറിയാവുന്ന, കണ്ടറിയുന്ന ഒരാൾ മാത്രമാണ് അതിഥി ടീച്ചർ. ആദി സാർ ഉണ്ടായിരുന്നെങ്കിൽ, സാറിനും അത് നല്ലതു പോലെ മനസിലാകുമായിരുന്നു. അത് മാത്രവുമല്ല.. റിഷിയിപ്പോൾ നിൽക്കുന്ന അവസ്ഥയിൽ നിന്നും ഒരു താങ്ങും തണലുമാകുമായിരുന്നു. ഇതിപ്പോൾ, ശത്രുക്കളെ ഒന്നായി വെട്ടി വീഴ്ത്തി തന്റെ പ്രിയതമയെ സ്വന്തമാക്കാൻ ഋഷി ഒറ്റയ്ക്കാണ് പോരാടുന്നത്. സഹായിക്കാൻ അതിഥി ടീച്ചറും സൂര്യയും ഉണ്ടെങ്കിലും… ഒരുപാട് നിമിഷങ്ങളിൽ അത് വെറുതെ ആയി പോകുന്നു. പക്ഷെ, അറിയാതെ എങ്കിലും ആഗ്രഹിച്ചു പോകുന്നു . ആദി സാർ ഉണ്ടായിരുന്നനെകിൽ നന്നാകുമായിരുന്നു എന്ന്.

സൂര്യയെ, അവസാനമായി ജഗന്നാഥൻ അപായപ്പെടുത്താൻ നോക്കിയപ്പോഴും നമ്മളെല്ലാവരും കണ്ടതാണ്, ഒന്നും മിണ്ടാനാകാതെ നിന്നത്. പക്ഷെ, ആ അവസരത്തിൽ എല്ലാം അറിഞ്ഞിട്ട് ജഗന്നാഥനോട് ഋഷിയ്ക്ക് പോയി കാര്യങ്ങൾ ചോദിക്കുകയും, നല്ലൊരു മറുപടിയും കൊടുക്കുകയും ചെയ്യാമായിരുന്നു.

ഒരു പക്ഷെ, അങ്ങനെ നൽകാത്തതിന് പിന്നിലെ കാരണം, ഋഷിയുടെ മനസിലെ പുതിയ പ്ലാൻ തന്നെ ആയിരിക്കും. ആലഞ്ചേരിയിൽ നിന്നും തിരികെ വന്ന ഋഷി റാണിയമ്മയുടെ പഴയ ഋഷിമോനല്ല, യാഥാർഥ്യങ്ങൾ മനസ്സിലാക്കിയ… പെറ്റമ്മയുടെ സ്നേഹം നുകർന്ന ഋഷിയാണ്. അന്ന് മുതൽ ഋഷി റാണിയമ്മയുടെ ക്രൂരമായ പ്രവൃത്തികൾക്കെതിരെ പരസ്യമായി പോരാടിയിരുന്നെങ്കിൽ ഇന്ന്, അമ്മയ്ക്കും സൂര്യയ്ക്കും ഒപ്പം ജീവിക്കാമായിരുന്നു. പിന്നെ.. ഋഷിക്കൊരിക്കലും അതിനും കഴിയില്ലലോ..

അത് മനസിലാക്കിയതുകൊണ്ടല്ലേ…റാണിയമ്മ ജഗന്നാഥനുമായി ചേർന്ന് പുതിയ വഴികൾ കണ്ടെത്തിയത്. അത് എന്തായാലും നടപ്പിലാക്കാൻ ഋഷി സമ്മതിക്കില്ല. പിന്നെ, സൂര്യയ്ക്ക് വീണ്ടും പണികൊടുക്കാൻ വേണ്ടി തന്നെ ആയിരിക്കും മിത്രയുടെ വീട്ടുകാർ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അവിടെ വെച്ച് അപായപ്പെടുത്താനോ.. സൂര്യയെ പരിഹസിക്കാനോ.. ശ്രമിച്ചാൽ ഋഷി നല്ലൊരു മറുപടി തന്നെ അങ്ങ് കൊടുക്കണം. അങ്ങനെ നൽകിയാൽ അല്ലെ.. പ്രണയത്തിന്റെ ഈ ജൈത്രയാത്ര ഇനിയും ശക്തിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ…

More in serial

Trending

Recent

To Top