Connect with us

ശിവരാമകൃഷ്ണന്റെ പുതിയ കളികൾ കാണാൻ പോകുന്നതേയുള്ളു!! തമ്പിയുടെ കുബുദ്ധി ഉടൻ പൊളിയും: ആക്റ്റിങ്ങൊക്കെ കൊള്ളാമല്ലോ.. പക്ഷെ, ലോജിക്കോ വട്ടപ്പൂജ്യം

serial

ശിവരാമകൃഷ്ണന്റെ പുതിയ കളികൾ കാണാൻ പോകുന്നതേയുള്ളു!! തമ്പിയുടെ കുബുദ്ധി ഉടൻ പൊളിയും: ആക്റ്റിങ്ങൊക്കെ കൊള്ളാമല്ലോ.. പക്ഷെ, ലോജിക്കോ വട്ടപ്പൂജ്യം

ശിവരാമകൃഷ്ണന്റെ പുതിയ കളികൾ കാണാൻ പോകുന്നതേയുള്ളു!! തമ്പിയുടെ കുബുദ്ധി ഉടൻ പൊളിയും: ആക്റ്റിങ്ങൊക്കെ കൊള്ളാമല്ലോ.. പക്ഷെ, ലോജിക്കോ വട്ടപ്പൂജ്യം

പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളുമായി സാന്ത്വനം മുന്നേറുകയാണ്. തമ്പിയുടെ കുബുദ്ധിയിൽ അഞ്ജുവും സാവിത്രി അമ്മായിയെയുമാണ് പൊലിസ് പിടിച്ചുകൊണ്ട് പോയത്. ശിവനെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ ശിവനും പൊലീസുകാരും തമ്മിൽ നല്ലതുപോലെ സംസാരം നടക്കുന്നുണ്ട്.

ശിവന്റെ സ്വഭാവം അനുസരിച്ച് സി ഐ ചന്ദ്രമോഹനൻ സാറുമായി നല്ല രീതിയിലൊരു തർക്കമുണ്ടാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്സിൽ ഈ അവസരത്തിൽ കാത്തിരിനേ പോലീസുകാർ നല്ലതു താൾ;ലി ചതയ്ക്കുന്നുണ്ട്.

ശിവനും ഈ അവസ്ഥയാണോ വരുന്നതെന്നുള്ള സംശയമാണ് എല്ലാ പ്രേക്ഷകർക്കുമുള്ളത്, അതെ ശിവനും ഇതൊക്കെ അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, അത് പക്ഷെ… ഇമോഷണൽ സീനുകളാണ്, അപ്പോൾ പിന്നെ നമ്മുടെ സാന്ത്വനം ടീം തകർക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയുവമില്ല.

ഇനിവേണം, തമ്പിയുടെ കുബുദ്ധിയുടെ ശിവൻ തിരിച്ചറിയേണ്ടത്.. ശിവാനറിയുമ്പോൾ എന്തായാലും നല്ലൊരു പ്രശ്നം ഉണ്ടാകും. പിന്നെ ഹരിയും അപ്പുവും അറിഞ്ഞാലുള്ള സ്ഥിതി പിന്നെ പറയണോ.. എന്തയാലും ഉടനെ തന്നെ അപ്പുവും തമ്പിയും തമ്മിലുള്ള ചെറിയ വഴക്കൊക്കെ കാണാം അത് എപ്പോഴാണെന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല, അതൊക്കെ കണ്ടു തന്നെ അറിയുന്നതാണ് നല്ലത്.

ഇന്നലത്തെ എപ്പിസോഡില് താരം ജയന്തിയാണ്.. ജഗൻ പ്രശ്നത്തിന് വരുമെന്ന് അറിഞ്ഞതോടെ ജീവനുംകൊണ്ട് ഓടിയ ഓട്ടം.. അത് കണ്ടിട്ട് ചിരിക്കാത്തവരായി ആരും തന്നെ കാണില്ല.. അങ്ങനെയല്ലേ, എസ്‌കേപ്പ് ആയത്.

സംഭവം police case ഒക്കെ കഴിയുമ്പോൾ ഇതിന്റെ പുറകിൽ ആരാണെന്നും, എന്താണെന്നും ഉള്ള ഒരു clarity കൊടുക്കണം. ഇപ്പോഴും ജയന്തിയുടെ കാര്യം തന്നെ ആരും അറിഞ്ഞിട്ടില്ല. പഠിക്കേൽ കൊണ്ട് കലം ഉടക്കാതെ സത്യങ്ങൾ എല്ലാം ഒരുമിച്ചു തെളിഞ്ഞാൽ തമ്പിക്കും ജയന്തിക്കും നമുക്ക് ഒരുമിച്ചു പൊങ്കാല മഹോത്സവം കൊടുക്കമായിരുന്നു.

പിന്നെ, വേറൊരുകാര്യം ആക്ടിങ് അടിപൊളി ആണ്… ലോജിക് വട്ടപ്പൂജ്യം ആണെന്നാണ് ഇടയ്ക്കൊക്കെ തോന്നിപോകുന്നത്. തമ്പിക്ക് എന്തിനാ ശങ്കരനോട് ശത്രുത, ജയന്തി എന്തിനു അഞ്ജലിയോട് ദേഷ്യം കാണിക്കുന്നു, ശങ്കരന് തമ്പി കൊടുത്ത 2 ലക്ഷം എവിടെ, അഞ്ജുവിനെയും സാവിത്രി അമ്മയേം സ്റ്റേഷനിൽ കൊണ്ട് പോയത് എന്തിനാ… അതുപോലെ നെഗറ്റീവ് ആയവരുടെ ഉടായിപ്പ് തിരിച്ചു അറിയുന്ന സീൻസ് ഇല്ല.. ജയന്തിയുടെ വീടിന്റെ കേസിലെ കാര്യം ഇതുവരെ അറിഞ്ഞില്ല.. ഇതൊക്കെ ഒന്ന് പെട്ടെന്ന് പറഞ്ഞിരുന്നെങ്കിൽ പ്രേക്ഷകർക്കും സംഥാനമാകുമായിരുന്നു. അതൊക്കെ സസ്പെൻസിടാതെയൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

More in serial

Trending

Recent

To Top