Connect with us

ആ സ്വപ്നം സത്യമാകുന്നു…?? അവിനാഷിന്റെ കളികൾ തകരാൻ സമയമായി, കുഞ്ഞുവാവയ്ക്ക് സംരക്ഷണ വലയമൊരുക്കി വല്യേച്ചി: ഇനിയെങ്കിലും സമയം മാറ്റണമെന്ന് പ്രേക്ഷകർ

serial

ആ സ്വപ്നം സത്യമാകുന്നു…?? അവിനാഷിന്റെ കളികൾ തകരാൻ സമയമായി, കുഞ്ഞുവാവയ്ക്ക് സംരക്ഷണ വലയമൊരുക്കി വല്യേച്ചി: ഇനിയെങ്കിലും സമയം മാറ്റണമെന്ന് പ്രേക്ഷകർ

ആ സ്വപ്നം സത്യമാകുന്നു…?? അവിനാഷിന്റെ കളികൾ തകരാൻ സമയമായി, കുഞ്ഞുവാവയ്ക്ക് സംരക്ഷണ വലയമൊരുക്കി വല്യേച്ചി: ഇനിയെങ്കിലും സമയം മാറ്റണമെന്ന് പ്രേക്ഷകർ

കഥയിൽ നിറം മങ്ങാതെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് വലിച്ചു നീട്ടലുകളില്ലാതെ ഒരു പരമ്പര മുൻപോട്ട് പോകുന്നുണ്ടെങ്കിൽ അത് തൂവൽസ്പർശം സീരിയലായിരിക്കും. ഇക്കാര്യങ്ങൾ കമെന്റുകളിലൂടെ എല്ലാവരും വ്യക്തമായി അറിയിക്കാറുമുണ്ട്. അതുപോലെ പ്രൊമോ എടുത്തു നോക്കിയാലും ലാഗില്ലാതെ, അതുപോലെ പ്രേക്ഷകർക്ക് മുൻപിലെത്തിക്കും.

ഈ ആഴ്ചയിലെ ജനറൽ പ്രൊമോ ഒന്ന് പരിശോധിച്ചാൽ, പ്രേക്ഷകരുടെ മനസ്സിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളുമാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയിൽ ഇതൊക്കെയും വിശദീകരിച്ച് നൽകും എന്നുള്ള കാര്യം ഉറപ്പാണ്. അത് വേറൊന്നും കൊണ്ടല്ല.. പ്രേക്ഷകരുടെ മനസ് കാണുവാൻ തൂവൽസ്പർശം ടീമിന് കഴിയുന്നുണ്ട്. അതുപോലെ തന്നെയാണ്… കഥയ ഇങ്ങനെ കൊണ്ട് പോയാൽ മാത്രമേ.. എല്ലാവരും കാണുകയുള്ളൂ, റേറ്റിംഗിൽ വ്യത്യാസം വന്നാൽ മാത്രമേ.. പരമ്പരയുടെ സമയത്തിനും വ്യത്യാസം ഉണ്ടാകുകയുള്ളു.

അപ്പോൾ, നമുക്ക് ഈ ആഴ്ചയിലെ ജനറൽ പ്രൊമോയിലേക്ക് വരാം. ഇന്നലത്തെ എപിസോഡിൽ മാളുവിന്റെ മരണം സ്വപ്നം കണ്ട വിച്ചു പൊട്ടി കരഞ്ഞു പ്രാത്ഥിക്കുന്നുണ്ട്. ആ പ്രാർത്ഥന വെറുതെ ആകില്ലെന്ന് വിച്ചു മോൾക്ക് നന്നായിട്ടറിയാം… പക്ഷെ, എവിടെയൊക്കെയോ ചെറിയ സംശയങ്ങൾ ഇപ്പോഴും നിഴലടിക്കുന്നുണ്ട്.

പക്ഷെ, അപ്പച്ചി എന്റെ പൊന്നോ.. കോമഡി തന്നെ ആയിരുന്നു. സഹദേവനുമായിട്ടുള്ള കോമ്പോയാണ് കുറച്ചും കൂടി കാണാൻ രസം. ഇന്നലെ വിസ്മയുടെ അമ്മയും മാളുവും കൂടെ വട്ടാക്കിയതുമെല്ലാം ബഹുകേമം എന്ന് വേണമെങ്കിലും പറയാം.

വിച്ചുവിന്റെ സ്വപനത്തിൽ മരണം സംഭവിക്കുന്നത് മാളുവിനാണ്. ശ്രെയയുടെ ചോദ്യത്തിൽ നിന്നും ഒരു കാര്യം കൂടി മനസിലാക്കാം. മരണം ചോരപ്പാടുകളൊന്നും ഇല്ലാതെ, മറ്റെന്തിങ്കിലും രീതിയിൽ തന്നെയാകും. അതിനെ ശ്രെയ ഏത് രീതിയിലാകും മറികടക്കുന്നത് എന്നതിനാണ് ഇവിടെ പ്രാധാന്യം കല്പിക്കുന്നത്.

സാധാരണ സീരിയലുകളിലായിരുന്നെങ്കിൽ ഈ സ്വപ്നം ട്രാക്ക് ബോറടിപ്പിക്കും. പക്ഷെ, അങ്ങനെയൊന്നും സംഭവിക്കാതെ കൊണ്ട് പോകുന്നതിൽ റൈറ്റർ സാറിന്റെ കഴിവ് സമ്മതിക്കണം. ഓരോ എപ്പിസോഡും ത്രില്ലിങിലാണ് അവസാനിപ്പിക്കുന്നത്, അപ്പോൾ ക്യൂരിയോസിറ്റിയും കൂടും എന്നുള്ള കാര്യം ഉറപ്പല്ലേ..
ഇപ്പോളിതാ, പുതിയ പ്രോമോ കണ്ട എല്ലാവരും അടുത്ത ആഴ്ചയിലേക്കുള്ള കാത്തിരിപ്പിലാണ്.. ഏതായാലും, മാളുവിനെ ശ്രെയ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കും എന്ന കാര്യം ഉറപ്പാണ്.

Continue Reading
You may also like...

More in serial

Trending

Recent

To Top