നടനും ബാലന്‍ കെ നായരുടെ മകനുമായ മേഘനാഥന്റെ വിയോഗത്തിൽ നടുങ്ങി സിനിമ ലോകം. നിരവധിപേരാണ് താരത്തിന് ആദരാജാലികൾ അർപ്പിച്ച്ചെത്തിയത്.
തീർത്തും അപ്രതീക്ഷിത വിടവാങ്ങൽ എന്നാണ് മരണവാർത്ത അറിഞ്ഞ ഓരോ മലയാളികളും സമൂഹ മാധ്യമങ്ങളിലും കുറിച്ചത്. ഈ അടുത്ത് ഇറങ്ങിയ സമാധാന പുസ്തകം ആയിരുന്നു അവസാന ചിത്രം. ഇപ്പോഴിതാ താരത്തെ കുറിച്ച് വാചാലയാകുകയാണ് സീമ ജി നായർ. താരം പങ്കിട്ട പോസ്റ്റിലേക്ക്..
സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ആദരാഞ്ജലികൾ….ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..
നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..
കാൻസർ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
യുവനടിയെ ബ ലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്....
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടനാണ് സുധീർ സുകുമാരൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട്...