Malayalam
അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽ വാവയുടെ അടുത്തെത്തണമെന്ന് ആഗ്രഹിച്ചിരുന്നു, ഇന്നലെ ഞാൻ അവിടെയിരിക്കുമ്പോൾ വന്ന ആ ഫോൺ കോൾ; കുറിപ്പുമായി സീമ ജി നായർ
അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽ വാവയുടെ അടുത്തെത്തണമെന്ന് ആഗ്രഹിച്ചിരുന്നു, ഇന്നലെ ഞാൻ അവിടെയിരിക്കുമ്പോൾ വന്ന ആ ഫോൺ കോൾ; കുറിപ്പുമായി സീമ ജി നായർ
കഴിഞ്ഞ ദിവസമായിരുന്നു വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റത്. കൊല്ലം ജില്ലാതിർത്തിയായ തട്ടത്തുമലയിൽ വച്ച് വാവ സുരേഷ് സഞ്ചരിച്ച കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചത്. മുൻപിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഭിത്തിയിൽ ഇടിച്ച ശേഷം വാവയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇപ്പോഴിതാ വാവയെ കാണാൻ എത്തിയ വിവരം സോഷ്യൽ മീഡിയ വഴി പങ്കിട്ടെത്തിയിരിക്കുകയാണ് നടി സീമ ജി നായർ.
സീമയുടെ വാക്കുകളിലേക്ക്
ഇന്നലെ ഞാൻ വാവയെ കാണാൻ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയൻ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങൾ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോൾ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വർഷമായി ഓരോ ദുരിതങ്ങൾ വിടാതെ പിന്തുടരുവാണ് ..അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോൾ സമാധാനം ആയി .
കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിർത്തി ..തന്നെ സ്നേഹിക്കുന്നവർക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാൻ അവിടിരിക്കുമ്പോൾ വാവയെ സ്നേഹിക്കുന്ന നിരവധി ആളുകളുടെ ഫോൺ വന്നുകൊണ്ടേയിരുന്നു ..അതിൽ കൂടുതലും പല നാടുകളിൽ നിന്നുള്ള ‘അമ്മ മാരുടെ ഫോൺ ആയിരുന്നു ..പലതും വിഡിയോ കോളുകൾ
അവരിൽ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീർഘായുസ്സിനായി പ്രാർത്ഥനയോടെ ഇരിക്കുന്ന അമ്മമാർ .വാവയുടെ ആരോഗ്യത്തിനായി വഴിപാടുകൾ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകൾ അറിയാൻ കാത്തിരിക്കുന്നവർ ..എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകൾക്കിടയിലും തന്നെ കാണാൻ എത്തുന്നവരെയും ..ഫോണിൽ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ.
എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരികെ എത്താൻ ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയിൽ ചെറിയ ചില ഉപദേശങ്ങൾ കൊടുത്തും അവിടുന്ന് ഞാൻ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനും .ഇന്നെലെ തിരികെയിറങ്ങുന്നതിനു മുന്നേ ഞങ്ങൾ എടുത്ത ചിത്രങ്ങളാണിത്- പോസ്റ്റുകൾക്കൊപ്പം മനോഹരചിത്രങ്ങളും സീമ പങ്കിട്ടു.