Malayalam Breaking News
പ്രിയ വാര്യർക്ക് ഒന്നും രണ്ടുമല്ല , 5 ടാറ്റൂ ! ഓരോന്നിനും ഓരോ ഉദ്ദേശങ്ങൾ ..
പ്രിയ വാര്യർക്ക് ഒന്നും രണ്ടുമല്ല , 5 ടാറ്റൂ ! ഓരോന്നിനും ഓരോ ഉദ്ദേശങ്ങൾ ..
By
ഒറ്റ രാത്രികൊണ്ട് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ വാര്യർ. ഇരുട്ടി വെളുക്കും മുൻപ് ലോകം മുഴുവൻ പ്രിയയുടെ കണ്ണിറുക്കൽ ഏറ്റെടുത്തു. പക്ഷെ അധികം വൈകാതെ അതെ ആരാധകർ തന്നെ താരത്തെ വിമര്ശിക്കാനും തുടങ്ങി.
എന്തായാലും വിമർശനങ്ങളും ട്രോളുകളുമൊന്നും തന്നെ ബാധിക്കില്ല എന്ന് തെളിയിക്കുകയാണ് പ്രിയ വാര്യർ. ആദ്യ ചിത്രം ഇറങ്ങിയില്ലെങ്കിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ മറ്റൊരു വിശേഷവും പ്രിയയെ സംബന്ധിച്ച് ആളുകൾ ചർച്ച ചെയ്തിരുന്നു. പ്രിയ ചെയ്ത രണ്ടു ടാറ്റൂ ആണ് സംസാര വിഷയം . എന്നാൽ കയ്യിലും നെഞ്ചിലും മാത്രമല്ലാതെ 3 ടാറ്റൂ മൊത്തത്തിൽ ഉണ്ടെന്നാണ് പ്രിയ പറയുന്നത്.
കയ്യിൽ ഒരു റോസാപ്പൂ ചിത്രവും ഒപ്പം ഇൻഫിനിറ്റി അടയാളവും പച്ച കുത്തിയിരിക്കുന്നു. പ്രണയവും സൗഹൃദവും ജീവിതവുമെല്ലാം ഇൻഫിനിറ്റി ആണെന്ന് പ്രിയ പറയുന്നു. നെഞ്ചിലുള്ള ടാറ്റൂ കാർപീഡിയം .അതൊരു ഗ്രീക്ക് പദമാണ്. ഈ നിമിഷത്തിൽ ജീവിക്കുക എന്നാണ് ഇതിന്റെ അർഥം.
പിന്കഴുത്തിൽ ഒരു ചന്ദ്രക്കലയും പ്രിയ ടാറ്റൂ ചെയ്തിട്ടുണ്ട്. കയ്യിൽ തന്നെ ഒരു താക്കോൽ ദ്വാരവും റോസാപൂവും വീണ്ടും ടാറ്റൂ ചെയ്തിരിക്കുന്നു. ഇതെല്ലം ഒറ്റ ദിവസം ഒന്നിച്ച് ചെയ്തതാണെന്നും പ്രിയ വാര്യർ പറയുന്നു.
secrets of priya varrier’s tattoo
