Actor
തന്റെ ഭാര്യയും മാതാപിതാക്കളെയും പച്ചത്തെറി വിളിച്ച് ഊമക്കത്ത്, കാറിലിട്ട് കത്തിക്കും, ഫോണിലൂടെ വധ ഭീ ഷണി; പരാതി കൊടുക്കുമെന്ന് സീക്രട്ട് ഏജന്റ്
തന്റെ ഭാര്യയും മാതാപിതാക്കളെയും പച്ചത്തെറി വിളിച്ച് ഊമക്കത്ത്, കാറിലിട്ട് കത്തിക്കും, ഫോണിലൂടെ വധ ഭീ ഷണി; പരാതി കൊടുക്കുമെന്ന് സീക്രട്ട് ഏജന്റ്
കുറച്ച് നാളുകളായി സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ലോഗറും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ‘മാളികപ്പുറം’ എന്ന ചിത്രത്തിനെ കുറിച്ച് യുട്യൂബില്‍ റിവ്യൂ പങ്കിട്ടത്തിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.
വ്‌ലോഗറെ ഫോണില്‍ വിളിക്കുകയും കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന ഉണ്ണിയുടെ ഓഡിയോ സായ് കൃഷ്ണ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായോതെട തന്റെ പ്രതികരണത്തില്‍ ഉണ്ണി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ വലിയ ചര്‍ച്ചകളാണ് നടന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ തനിക്ക് നേരേ വ ധഭീ ഷണികള്‍ ഉയരുന്നുണ്ടെന്ന് പറയുകയാണ് സായ് കൃഷ്ണ. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സായ് കൃഷ്ണ വ്യക്തമാക്കി. സായ് കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്. എല്ലാ കോളുകളും റെക്കോഡ് ചെയ്ത് വെയ്ക്കുന്നുണ്ട്. അതില്‍ ഒന്ന് വ ധഭീ ഷണിയായിരുന്നു. ഇപ്പോള്‍ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഊമ കത്താണ്. കോട്ടയത്തെ സീല്‍ ആണ് അടിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച് കൊണ്ടാണ് കത്തുള്ളത്. മാത്രമല്ല വര്‍ ഗീയ വിദ്വേഷവും ഉണ്ട്. തന്നെ കാണുമ്പോള്‍ മുസ്ലീം തീ വ്രവാദിയെ പോലുണ്ട് എന്നൊക്കെയാണ് കത്തിലുള്ളത്’.
‘കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീ ഷണികളാണ് ഉള്ളത്. ഇതിനിടയില്‍ വിളിച്ചെന്ന് പറഞ്ഞ ആളും ഇതൊക്കെ തന്നെയാണ് ഭീഷ ണികള്‍. ഒരാള്‍ വിളിച്ചത് ഉണ്ണി മുകുന്ദന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് കൊണ്ടാണ്. താന്‍ വെള്ളമടിച്ചാണ് വിളിക്കുന്നതെന്നാണ് അയാള്‍ തന്നെ പറയുന്നത്. എന്തായാലും വന്ന കോളുകളില്‍ ഒന്നിനെതിരെ ഞാന്‍ കേസ് കൊടുക്കും. പക്ഷേ
ഊമകത്തായത് കൊണ്ട് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ല’.
തനിക്കെതിരെ എന്തെങ്കിലും ചെയ്യണമെങ്കിലും പറയണമെങ്കിലും നേരിട്ട് വന്ന് പറഞ്ഞിട്ട് പോകുക. അല്ലാതെ ഇത്തരം ചെപ്പടി വിദ്യ കൊണ്ട് കാര്യമൊന്നുമില്ല. ഉണ്ണി മുകുന്ദന്‍ വിഷയത്തിലാണ് ഇപ്പോള്‍ തനിക്ക് ഭീഷണികള്‍ ഒക്കെ നേരിടേണ്ടി വരുന്നത്. എന്നിട്ടും ഈ ഭീഷണി മുഴക്കുന്നവര്‍ക്കൊന്നും ഞാന്‍ ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ തെറി വിളിച്ചെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ എന്റെ കുടുംബത്തിനെ തെറിവിളിക്കുന്നതിന് യാതൊരു കുറവുമില്ല.
എന്തായാലും ഇപ്പോള്‍ വന്ന ഊമ കത്ത് എന്റെ ചുറ്റുവട്ടത്തുള്ളവരോ അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെ ഉള്ളവരാണോയെന്ന് പറയാന്‍ സാധിക്കില്ല. എന്റെ വഴിക്ക് ഞാന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്’, എന്നും സായ് പറഞ്ഞു. അതേസമയം ഇതിനിടേല്‍ കിടന്ന് കളിക്കാനും ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും സായ് കൃഷ്ണ ആരോപിച്ചു. ഇത്തരം കത്തും വധഭീഷണിയുമൊക്കെ വന്നാല്‍ ഞാന്‍ ഉണ്ണി മുകുന്ദനെതിരെ രംഗത്തിറങ്ങുമെന്നായിരിക്കും ചിന്തിക്കുന്നത്.
അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദനെതിരെ ദേഷ്യമുള്ള ആരെങ്കിലും ചെയ്യുന്നതാണോ ഇതെന്ന് സംശയമുണ്ട്. തെളിവില്ലാലോ. വൈരാഗ്യം കൂട്ടാനോ അല്ലെങ്കില്‍ ഇടയില്‍ നിന്ന് ഒന്ന് ഉരസാനോവൊക്കെ ഉദ്ദേശിച്ച് കൊണ്ടായിരിക്കാം. അത്തരം സാധ്യതകളും തള്ളി കളയുന്നില്ല. ഞാനും ഉണ്ണിയും തമ്മിലുള്ള വിഷയം ഉള്ളത് കൊണ്ട് എന്നാല്‍ എരിതീയില്‍ എണ്ണയൊഴിച്ചേക്കാം എന്ന് കരുതുന്നവരും ഉണ്ട്. എന്ത് തന്നെയായാലും ഇങ്ങനെ ഭീഷണി മുഴുക്കുന്നവര്‍ക്ക് നേരിട്ട് വരാം’ എന്നും സായ് കൃഷ്ണ പറഞ്ഞു.