Connect with us

മുള്ളൻകൊല്ലി വേലായുധൻ ഒരു വരവ് കൂടി വരേണ്ടി വരും .. നരൻ 2 വരുന്നു ?

Malayalam Breaking News

മുള്ളൻകൊല്ലി വേലായുധൻ ഒരു വരവ് കൂടി വരേണ്ടി വരും .. നരൻ 2 വരുന്നു ?

മുള്ളൻകൊല്ലി വേലായുധൻ ഒരു വരവ് കൂടി വരേണ്ടി വരും .. നരൻ 2 വരുന്നു ?

മോഹൻലാൽ എന്ന താരത്തോടുള്ള ആരാധനക്ക് അപ്പുറമാണ് അദ്ദേഹത്തിന്റെ കഥാപത്രങ്ങളോട് മലയാളികൾക്കുള്ള സ്നേഹം. സിനിമ വിജയമോ പരാജയമോ എന്നത് വിഷയമല്ല വിഷയമല്ല , മോഹൻലാൽ അന്വര്തമാക്കിയ വേഷങ്ങൾക്ക് എല്ലാവര്ക്കും പ്രിയങ്കരമാണ്.

മംഗലശ്ശേരി നീലകണ്ഠൻ , ആട് തോമയും സേതുമാധവനും ഉണ്ണികൃഷ്ണനും തുടങ്ങി ഒടിയനിലെ മാണിക്യൻ വരെ എത്തി നില്കുന്നു പ്രേക്ഷകരുടെ പ്രിയ മോഹൻലാൽ വേഷങ്ങൾ. ചില കഥാപാത്രങ്ങളൊക്കെ റിലീസ് സമയത്ത് ഉണ്ടാക്കിയ ഓളങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും അതേപടി നിലനിൽക്കും.

അങ്ങനെ ഒന്നാണ് മുള്ളൻകൊല്ലി വേലായുധൻ. അനാഥനായും നാടിനുപകാരിയുമായി മുള്ളൻകൊല്ലി പുഴയിൽ ഒഴുകി വന്നു ചേർന്ന മുത്താണ് മോഹൻലാൽ നരൻ എന്ന ചിത്രത്തിൽ. ആ കഥാപാത്രം ഒരു രണ്ടാം വരവ് വരുന്നതിനെ കുറിച്ച് ആരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല .

എന്നാൽ മുള്ളൻകൊല്ലി വേലായുധൻ ഒരു വരവ് കൂടി വന്നാൽ അതൊരു വൻ ഹിറ്റായിരിക്കും . കാരണം മോഹൻലാൽ കഥാപാത്രങ്ങളിൽ ഏറെ സ്വീകരിക്കപ്പെട്ട ഒന്നാണ് അത്. ജോഷി സംവിധാനം ചെയ്ത നരൻ ഒരു രണ്ടാം വരവിനു ഒരുങ്ങുന്നതായി ചില സൂചനകൾ പുറത്തു വരുന്നുണ്ട് .

ജോഷിയുടെ സംവിധാനത്തിൽ അവസാനമായി മോഹൻലാൽ അഭിനയിച്ച ചിത്രം ലൈല ഓ ലൈല ആണ് . 2015 ൽ വൻ താര നിരയോടെ എത്തിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ കൂപ്പു കുത്തുകയായിരുന്നു. ആ പരാജയത്തിന് ശേഷം ജോഷി മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.

അത് നരൻ 2 ആയിരിക്കാമെന്നാണ് ആരാധകരുടെ നിഗമനം. എന്തായാലും മുള്ളൻകൊല്ലി വേലായുധന്റെ രണ്ടാം വരവ് ആവേശം ഉണർത്തുന്ന വാർത്തകളിൽ ഒന്നാണ്. നിലവിൽ മോഹൻലാൽ ഇപ്പോൾ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

second part for naran movie ?

More in Malayalam Breaking News

Trending

Recent

To Top