Malayalam Breaking News
മകനെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന അച്ഛൻ !!!
മകനെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന അച്ഛൻ !!!
By
മകനെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന അച്ഛൻ !!!
കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടി വളർത്തിയ അച്ഛനെ പറ്റി കേട്ടിട്ടുണ്ടോ? അവിശ്വസനീയമാണെങ്കിലും കാര്യം നിസാരമല്ല. ജോർജ്ജിയയിലെ സബർബൻ അറ്റ്ലാന്‍റയിലാണ് സംഭവം. ഭിന്നലിംഗക്കാരുടെ ഒരു സമ്മേളനത്തിൽ സെബാസ്റ്റ്യന്‍ എന്നയാള്‍ 33 കാരിയായ ഏഞ്ചലിനെ പരിചയപ്പെട്ടു .പരിചയം പ്രണയമായി. 2016 ൽ ഇരുവരും വിവാഹിതരായി. ഒരു കുഞ്ഞ് എന്ന മോഹമുണ്ടായപ്പോള്‍ അത് സെബാസ്റ്റ്യന്‍ തന്നെ വഹിക്കട്ടെ എന്ന തീരുമാനം ഉണ്ടായി. ഇതിനായി ഇവര്‍ ഹോര്‍മോണ്‍ ചികിത്സയും ആരംഭിച്ചു.
ഇരുവരുടെയും ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ അളവ് ക്രമപ്പെടുത്തി. അങ്ങനെ സെബാസ്റ്റ്യന്‍ ഗര്‍ഭിണിയായി. ആദ്യ തവണ അലസി. രണ്ടാമത്തെ ശ്രമത്തിലാണ് വിജയിച്ചത്. ഈയവസരത്തിൽ സമൂഹത്തിൽ നിന്നും നിരവധി അവഗണനനേരിട്ടതായും ഇവർ പറയുന്നു. അങ്ങനെ ജാക്സൺ എന്ന ആൺകുഞ്ഞ് അവർക്ക് പിറന്നു. അവനെ മുലയൂട്ടി വളര്‍ത്തിയതും സെബാസ്റ്റ്യന്‍ ആയിരുന്നു. എന്നാൽ മകന്‍ വളര്‍ന്നു വരുമ്പോള്‍ പിതാവിനെ ഒരു പുരുഷനായി തന്നെ കാണണമെന്ന് സെബാസ്റ്റ്യന് നിര്‍ബന്ധമായിരുന്നു.
അങ്ങനെ മാറിടങ്ങള്‍ നീക്കി ശരിക്കും ഒരു പുരുഷനാകാന്‍ സെബാസ്റ്റ്യന്‍ ഒരുങ്ങുകയായിരുന്നു. 24 കാരനായ സെബാസ്റ്റ്യന്‍ ജനിച്ചത് ജോര്‍ജിയയിലാണ്. പുരുഷനായിട്ടായിരുന്നു ജനനം, സ്ത്രീയുടെ ശരീരപ്രകൃതിയോടെ. ചെറുപ്പം മുതലേ തന്നില്‍ എന്തോ മാറ്റമുണ്ടെന്ന് സെബാസ്റ്റ്യന് തോന്നുമായിരുന്നു. പ്രായമേറുന്തോറും ഏറെ വലുതായി വളര്‍ന്നു വരുന്ന മാറിടങ്ങളും ശരീരവും സെബാസ്റ്റ്യനില്‍ നിറച്ചത് ആശങ്കകളായിരുന്നു. ആളുകള്‍ കളിയാക്കി തുടങ്ങി. കഴിഞ്ഞ മാസം മാറിടങ്ങളും നീക്കം ചെയ്തു. ട്രാൻസ്‍ജെൻഡർ മാതാപിതാക്കളുടെ മകനെന്ന നിലയിൽ മകന് പ്രശ്നമുണ്ടാകരുത്. മകന് ഹോം സ്കൂളിങ് നല്‍കാനാണ് ഇവര്‍ ആലോചിക്കുന്നത്.
sebastian sparks – the transgender father