Malayalam
അമ്മ’ ഓഫിസിൽ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം!
അമ്മ’ ഓഫിസിൽ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം!
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന സ്ഫോ ടനാത്മകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മലയാള താരസംഘടനയായ അമ്മ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ലൈം ഗിക പീ ഡനാരോപിതനായ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രസിഡന്റ് മോഹൻലാൽ അടക്കം പതിനേഴ് പേർ രാജിവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ അമ്മയുടെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെ അമ്മയിൽ പോലീസ് പരിശോധന നടക്കുകയാണ്. ഓഫീസിൽ നിന്നും മതിയായ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സിദ്ദിഖിനെതിരെയും ഇടവേള ബാബുവിനെതെരെയുമുള്ള പല പരാതികളെ തുടർന്നാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ അമ്മയുടെ ഓഫീസിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം ‘അമ്മ’ ഓഫിസിൽ പരിശോധന നടത്തുന്നത്. ഇടവേള ബാബുവിന്റെ മുറിയിലും സിദ്ദിഖിന്റെ മുറിയിലും മോഹഗൻലാലിന്റെ മുറിയിൽ വരെ പരിശോധന നടത്തിയെന്നാണ് വിവരം. മാത്രമല്ല, മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മുറിയിലും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മുറിയിലും തിരച്ചിൽ നടത്തി.
ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. നടന്മാർ ഉൾപ്പെട്ട ലൈംഗിക പീ ഡന പരാതിയിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികൾ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും അന്വേഷണ ഉദ്യോഗസ്ഥ എ.ഐ.ജി. ജി. പൂങ്കുഴലി പറഞ്ഞു.
സ്ത്രീകൾ ഉന്നയിച്ച പരാതികളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള സംഭവമായതിനാൽ ഒരുപാട് കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസം. കേസിന്റെ ആദ്യഘട്ടം പൂർത്തിയായതായും അവർ വ്യക്തമാക്കി. അതേസമയം നടൻ സിദ്ദിഖിന്റെയും മുകേഷിന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് പരിഗണിക്കുന്നത്.
തനിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻറെ വാദം. കേസ് നിലനിൽക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം. ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
എം.മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യം ഹർജി എറണാകുളം സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമാണ് വിവരം.
നടി നൽകിയിരുന്ന കേസുകളുമായി മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീ ഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.