News
ഡബ്ലുസിസിയിൽ ഇപ്പോൾ അത്ര ആക്റ്റീവ് അല്ല,അതിന് വ്യക്തമായ കാരണവുമുണ്ട്- സയനോര!
ഡബ്ലുസിസിയിൽ ഇപ്പോൾ അത്ര ആക്റ്റീവ് അല്ല,അതിന് വ്യക്തമായ കാരണവുമുണ്ട്- സയനോര!
By
ഗായികയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സയനോര ഫിലിപ്പ്.നിരവധി മലയാള സിനിമയിൽ സയനോര ഗാനം ആലപിച്ചിട്ടുണ്ട്.ഒരു സമയത്ത് ഡബ്ലുസിസി യിൽ പ്രവർത്തിച്ച സയനോര ഇപ്പോൾ സംഘടനയിൽ സജീവമല്ല.ഇപ്പോളിതാ താൻ സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ശക്തമായ കരണമുണ്ടന്ന് തുറന്നു പറയുകയാണ് സയനോര.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പഴയത് പോലെയല്ല ഇപ്പോള്‍ നല്ല തിരക്കിലാണ്. അതുകൊണ്ടാണ് സംഘടനയില്‍ സജീവമല്ലാത്തതെന്നും സയനോര പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സയനോരയുടെ അഭിമുഖം ശ്രദ്ധേയമായി മാറിയിരുന്നു. ഏറെ അടുപ്പമുള്ള ഒരു സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമായാണ് ഡബ്ലുസിസി രൂപീകരിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയിലൊരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. എല്ലാവരും സുരക്ഷയ്ക്കായി ഒരുമിച്ച് നില്‍ക്കണമെന്ന ആശയമായിരുന്നു സംഘടന രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.
ഗായികയായാണ് തുടങ്ങിയതെങ്കിലും സംഗീത സംവിധാനത്തിലും സയനോര തിളങ്ങിയിരുന്നു. ഇന്ദ്രജിത്തിന്റെ പുതിയ സിനിമയായ ആഹായ്ക്ക് ഈണമൊരുക്കുന്നത് സയനോരയാണ്. ആല്‍ബങ്ങളും പിന്നണിഗാനവും സ്റ്റേജ് പരിപാടികളുമൊക്കെയായി ആകെ തിരക്കിലാണ് സയനോര ഇപ്പോള്‍.
sayanora philip talks about wcc
