Connect with us

സൗദി ലോകകപ്പ് ടീം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു; വേൾഡ് കപ്പ് താരങ്ങൾ എല്ലാവരും സുരക്ഷിതർ !!!

Sports Malayalam

സൗദി ലോകകപ്പ് ടീം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു; വേൾഡ് കപ്പ് താരങ്ങൾ എല്ലാവരും സുരക്ഷിതർ !!!

സൗദി ലോകകപ്പ് ടീം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു; വേൾഡ് കപ്പ് താരങ്ങൾ എല്ലാവരും സുരക്ഷിതർ !!!

സൗദി ലോകകപ്പ് ടീം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു; വേൾഡ് കപ്പ് താരങ്ങൾ എല്ലാവരും സുരക്ഷിതർ !!!

Soccer Football – World Cup – Group A – Russia vs Saudi Arabia – Luzhniki Stadium, Moscow, Russia – June 14, 2018 Saudi Arabia team group before the match REUTERS/Maxim Shemetov

ലോകകപ്പ് ഫുട്ബോൾ മല്സരത്തില് പങ്കെടുക്കുന്ന സൗദി അറേബ്യൻ ടീം സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽ പെട്ടു . റഷ്യയിൽ നിന്നും പുർപ്പെട്ട വിമാനം നിലത്തിറക്കാൻ തുടങ്ങവേ എൻജിൻ തകരാറിലായതാണ് പ്രശ്‌നമായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരു പക്ഷി എഞ്ചിനിൽ ചെന്നിടിച്ചാണ് അത് നിശ്ചലമാവാൻ കാരണമെന്ന് ഔദ്യോഗിക റിപ്പോർട്ട് വിശദീകരിച്ചു. ആർക്കും അപകടം സംഭവിച്ചിട്ടില്ല. നിലത്തിറക്കുന്നതിനു തൊട്ടു മുൻപാണ് സംഭവം .ചെറിയ സാങ്കേതിക തകരാറായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടീം സുരക്ഷിതമായി റോസ്റ്റോവില്‍ ഇറങ്ങിയതായും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചു. അതേസമയം, സംഭവം അഗ്നിബാധയാണെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വാർത്തയും ചിത്രവും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അപകടത്തിൽ പെട്ട വിമാനം സൗദി അറേബ്യൻ എയർലൈൻസിന്റെതല്ലെന്നു സൗദിയ ഔദ്യോഗിക വാക്താവ് അറിയിച്ചു. സൗദി ടീമിന്റെ മോസ്കോവിൽ നിന്ന് റോസ്റ്റോവ് നഗരത്തിലേക്കുള്ള യാത്രയ്ക്കായി ഫിഫ ഏർപ്പെടുത്തിയ ഒരു റഷ്യൻ എയർലൈൻസ് വിമാനമാണ് അത്യാഹിതത്തിന് ഇരയായത്.

പക്ഷി സാങ്കേതിക തകരാറിന് ഇടയാക്കിയതെന്നും റോസ്‌തോവില്‍ ഇറങ്ങുമ്പോള്‍ രണ്ട് എന്‍ജിനും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും റോസ്സിയ വിമാന കമ്പനി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉണ്ടായിരുന്നില്ല. സാധാരണ നിലയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും റോസ്റ്റോവ് വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോൾ അപായ സൂചനകളോ മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിരുന്നില്ലെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.സൗദിയുടെ രണ്ടാം മത്സരത്തിനായി ഉര്ഗ്വയെ നേരിടാൻ റോസ്റ്റോവിലെക്ക് പോകുകയായിരുന്നു ടീം. ബുധനാഴ്ച വൈകീട്ടാണ് സൗദി – ഉറുഗ്വേ കളി.

Saudi Arabia World Cup 2018 team plane catches fire mid-flight due to ‘minor technical fault’

More in Sports Malayalam

Trending

Recent

To Top