Connect with us

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?

Malayalam Breaking News

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?

2019 മമ്മൂട്ടിയുടെ വർഷമാണ്. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകളും മികച്ച വിജയം നേടിക്കൊണ്ടോണ്ടിരിക്കുകയാണ്.ഇതുകൂടാതെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒരുമിച്ച് സിനിമ ചെയ്യാൻ തീരുമാനമായി.

മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട്, ജയറാം – സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌. എന്നാല്‍ അത്രയൊന്നും വിജയിച്ചതല്ല സത്യന്‍ അന്തിക്കാട് – മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല.


സത്യന്‍ അന്തിക്കാട് തന്‍റെ അടുത്ത സിനിമ മമ്മൂട്ടിയെ നായകനാക്കിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങളൊന്നും വന്നില്ലെങ്കിലും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അതൊരു ത്രില്ലര്‍ ചിത്രമാണ്. എസ് എന്‍ സ്വാമിയായിരിക്കും ആ സിനിമയ്ക്ക് തിരക്കഥ രചിക്കുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ‘ഒരാള്‍ മാത്ര’ത്തിന് ശേഷം സത്യന്‍ – സ്വാമി – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.


1997ലാണ് ഒരാള്‍ മാത്രം സംഭവിച്ചത്. ആ സിനിമയാണ്‌ മമ്മൂട്ടി – സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നതും. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് വിട്ടുമാറി വിരലിലെണ്ണാവുന്ന സിനിമകളേ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊന്നായിരുന്നു ഒരാള്‍ മാത്രം. ശേഖരമേനോന്‍ (തിലകന്‍) എന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍റെ തിരോധാനവും അയാളുടെ അയല്‍ക്കാരനായ ഹരീന്ദ്രന്‍ (മമ്മൂട്ടി) എന്ന കോണ്‍ട്രാക്ടര്‍ അതേപ്പറ്റി നടത്തുന്ന അന്വേഷണവുമായിരുന്നു ഒരാള്‍ മാത്രത്തിന്‍റെ പ്രമേയം. ലളിതമായി ആരംഭിച്ച്‌ ഒരു ത്രില്ലറിന്‍റെ ചടുലതയിലേക്ക് ചുവടുമാറിയ ഒരാള്‍ മാത്രത്തില്‍ ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയവര്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, നമ്ബര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്‌ ഈ ടീമിന്റെ മറ്റ് ചിത്രങ്ങൾ. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.

sathyan anthikad’s new filim with mammootty


More in Malayalam Breaking News

Trending

Recent

To Top