Malayalam Breaking News
ഇത് വെറും സത്യയല്ല; ഈ താരത്തിന്റെ കുഞ്ഞനിയത്തി!
ഇത് വെറും സത്യയല്ല; ഈ താരത്തിന്റെ കുഞ്ഞനിയത്തി!
സീരിയൽ പ്രമികൾക്കിടയിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് സത്യ. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സത്യാ എന്ന പെൺകുട്ടി യിലെ സത്യ ചുരുങ്ങിയ കാലയളവിൽ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. എന്നാൽ ഇത് വെറും സത്യയല്ല. മലയാളത്തിന്റെ പ്രിയ നടിയുടെ സഹോദരിയാണ്.
‘പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് പരമ്ബരയിലൂടെ താരമായ രസ്നയുടെ കുഞ്ഞനിയത്തിയാണ് ‘സത്യ എന്ന പെണ്‍കുട്ടി’യായി തിളങ്ങുന്ന മെര്‍ഷീന നീനു. ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ രസ്ന വിവാഹത്തിനു പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിൾ റോളിൽ അവതരിപ്പിക്കാൻ അന്ന് രസ്ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായും രസ്നയെ കൊണ്ട് ചെന്നെത്തിച്ചു.
മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി. 6-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി രസ്ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.. അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് രസ്ന മലയാളം ടി വി. പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം വളർന്നത്.
sathya enna penkutty serial