Connect with us

ഒരു അച്ഛനോട് ഇങ്ങനെ ആണോ ചെയ്യേണ്ടത്;അക്കാരണത്താൽ മകളുടെ വിവാഹത്തിന് പോയില്ല വെളിപ്പെടുത്തലുമായി സായ്കുമാർ!

Malayalam

ഒരു അച്ഛനോട് ഇങ്ങനെ ആണോ ചെയ്യേണ്ടത്;അക്കാരണത്താൽ മകളുടെ വിവാഹത്തിന് പോയില്ല വെളിപ്പെടുത്തലുമായി സായ്കുമാർ!

ഒരു അച്ഛനോട് ഇങ്ങനെ ആണോ ചെയ്യേണ്ടത്;അക്കാരണത്താൽ മകളുടെ വിവാഹത്തിന് പോയില്ല വെളിപ്പെടുത്തലുമായി സായ്കുമാർ!

മലയാള സിനിമയിൽ വളരെപെട്ടെന്നാണ് സായികുമാർ തന്റേതായ സ്ഥാനം നേടിയെടുത്തത്.താരത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ താരത്തിന് ഏറെ ആരാധകരാണ് ഉണ്ടായിരുന്നത്.മികച്ച കഥാപാത്ഹ്രങ്ങളൂടെ ശേഷം താരം മുന്നോട്ടു പോകുകയായിരുന്നു,ഹാസ്യകഥാപാത്രമായും,സഹനടനായും,നടനായും,വില്ലനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്ന്.മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും സായികുമാർ ജീവൻ നൽകി.അന്തരിച്ച പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പുത്രനാണ് സായികുമാർ‌.

റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി ആണ് സായികുമാർ മലയാള സിനിമയിൽ എത്തിയത് . നായകനായി തുടങ്ങിയിട്ടും വില്ലനായി വഴിമാറിപോയ താരമാണ് സായികുമാർ .‘ ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ സ്വപ്ന തുല്യമായ തുടക്കമാണ്‌ ലഭിച്ചത്. ഫാസില്‍ സാറിന്റെ പിന്തുണയോടെ കിട്ടിയ ആ വിജയം നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റി. സംവിധായകനാകാന്‍ അവസരം തേടി നില്‍ക്കുന്ന ഏതെങ്കിലും ഒരു കുട്ടന്‍ വരും.

എല്ലാ സിനിമ നടൻ നടിമാർക്കും ഓരോ ജീവിത പ്രതിസന്ധികളോടെയാണ് നടന്നു പോകുന്നത്.അതുപോലെ ആണ് നടൻ സായികുമാറിന്റെ ജീവിതവും വളരെ ഏറെ പ്രശ്നങ്ങളിലൂടെ ആണ് താരം കടന്ന് പോയത്. വ്യക്തിജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സായ്കുമാർ. സ്വകാര്യ മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് സായ്കുമാർ മനസു തുറന്നത്.

”അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോൾ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ്‌ ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല”, സായ്കുമാർ പറഞ്ഞു.

സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായികുമാർ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വൈഷ്ണവിയാണ് മകൾ.

sasikumar talk about his daughter marriage

More in Malayalam

Trending

Recent

To Top